റിയാദ്: മൊബൈല്‍ വില്‍പനയും അറ്റകുറ്റപ്പണിയും സൗദിവത്കരിക്കുന്നതിന്‍െറ ഭാഗമായി സ്വദേശി ഉദ്യോഗാര്‍ഥികളില്‍ നിന്ന് താല്‍പര്യമുള്ള തസ്തികകളിലേക്ക് സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചു. പ്രതീക്ഷതിലും അപ്പുറത്തായി മികച്ച പ്രതികരമാണ് സൗദി യുവാക്കളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. റിയാദ് ചേംബര്‍ ഓഫ് കോമേഴ്സ് ഹാളില്‍ തയാറാക്കിയ റിക്രൂട്ട്മെന്‍റ് കേന്ദ്രത്തില്‍ ബുധനാഴ്ച മാത്രം 1546 അപേക്ഷകരാണത്തെിയത്. വ്യാഴാഴ്ചയും അപേക്ഷ സ്വീകരിക്കുന്നത് തുടരും. മാനവവിഭവ ശേഷി വകുപ്പിന്‍െറയും തൊഴിലധിഷ്ടിത പരിശീലന കേന്ദ്രത്തിന്‍െറയും നേതൃത്വത്തിലാണ് മൊബൈല്‍ മേഖലയില്‍ ജോലി ചെയ്യാന്‍ തല്‍പരരായ സ്വദേശികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചത്. സൗദി യുവതി, യുവാക്കളെ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ പ്രാപ്തരാക്കുന്നതിന് റിയാദില്‍ മാത്രം 28 കേന്ദ്രങ്ങളിലാണ് അധികൃതര്‍ പരിശീലനത്തിന് സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. നൂറു കണക്കിന് സ്വദേശികള്‍ ഈ കേന്ദ്രങ്ങളില്‍ പരിശീലനം നേടുന്നുണ്ട്. ഈ മേഖലയില്‍ പരിശീലനം നല്‍കാന്‍ മുന്നോട്ട് വരണമെന്ന് സ്വകാര്യ സ്ഥാപനങ്ങളോടും തൊഴില്‍ വകുപ്പ് അഭ്യര്‍ഥിച്ചിട്ടുണ്ട്. പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് റിയാദ് ചേംബര്‍ ഓഫ് കോമേഴ്സ് ആസ്ഥാനത്ത് സജ്ജമാക്കിയ റിക്രൂട്ട്മെന്‍റ് കേന്ദ്രത്തില്‍ ഈ മേഖലയിലെ ജോലി സാധ്യതകളെ കുറിച്ച വിശദാംശങ്ങള്‍ ലഭ്യമാണ്. ബുധനാഴ്ച നിരവധി യുവാക്കളാണ് ചേംബര്‍ ആസ്ഥാനത്ത് വിവരങ്ങളറിയാന്‍ എത്തിയത്. വ്യാഴാഴ്ച കൂടുതല്‍ ഉദ്യോഗാര്‍ഥികളത്തെുമെന്നാണ് കരുതുന്നത്. ജൂണ്‍ മുതല്‍ മൊബൈല്‍ കടകളിലും അറ്റകുറ്റപ്പണി കേന്ദ്രങ്ങളിലും മൊത്തം ജീവനക്കാരില്‍ 50 ശതമാനവും സൗദികളായിരിക്കണമെന്നാണ് തൊഴില്‍ വകുപ്പ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.
സെപ്റ്റംബറില്‍ ശുചീകരണ തൊഴിലാളികളടക്കം ഈ മേഖലയിലെ മുഴുവന്‍ ജീവനക്കാരും സ്വദേശികളായിരിക്കണമെന്നാണ് ഉത്തരവ്. സൗദിവത്കരണം നടപ്പാക്കുന്നതിനായി തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ 10 വകുപ്പുകളുടെ സംയുക്ത വേദി രൂപവത്കരിച്ചിട്ടുണ്ട്.
മലയാളികളുള്‍പ്പെടെ നിരവധി വിദേശികള്‍ ജോലി ചെയ്യുന്ന മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുന്നതിന് ഊര്‍ജിതമായ നടപടികളാണ് തൊഴില്‍ വകുപ്പിന്‍െറ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.