സ്വദേശിവത്കരണം നടപ്പാക്കുന്നതിന്  10 വകുപ്പുകളുടെ സംയുക്ത വേദി 

റിയാദ്: മൊബൈല്‍ മേഖലയില്‍ 100 ശതമാനവും സ്വദേശി വതക്രണം നടപ്പാക്കുന്നതിനാവശ്യമായ നടപടികള്‍ക്ക് 10 വകുപ്പുകള്‍ സംയുക്തമായി നേതൃത്വം നല്‍കും. 
സെപ്റ്റംബറിനുള്ളില്‍ തീരുമാനം നടപ്പാക്കുന്നതിനാവശ്യമായ സൗദി തൊഴിലാളികളെ കണ്ടത്തെുക, മികച്ച പരിശീലനം നല്‍കുക, സാമ്പത്തിക സഹായം ലഭ്യമാക്കുക തുടങ്ങിയ നടപടികള്‍ ഈ വകുപ്പുകള്‍ക്ക് കീഴില്‍ നടക്കും. തൊഴില്‍, വാണിജ്യം, തദ്ദേശം, വാര്‍ത്താവിനിമയം, സാമൂഹിക ക്ഷേമം, മാനവ വിഭവ ശേഷി, ഇന്‍ഷുറന്‍സ്, തൊഴിലധിഷ്ടിത വിദ്യാഭ്യാസം, സൗദി ബാങ്ക്, സംരംഭകത്വ പരിശീലന കേന്ദ്രം എന്നിവയാണ് സംയുക്ത വേദിയിലുള്ളത്. 
മൊബൈല്‍ വില്‍പനയിലും അറ്റകുറ്റപ്പണി മേഖലയിലും ജോലി ചെയ്യാന്‍ തല്‍പരരായ സ്വദേശി യുവതി, യുവാക്കളെ സജ്ജമാക്കുക എന്നതാണ് പ്രധാനമായും ഈ വകുപ്പുകളുടെ ലക്ഷ്യം. മൊബൈല്‍ കടകളില്‍ പരിശോധന നടത്തുന്നതും ഇവരായിരിക്കും. സ്വദേശി ജോലിക്കാര്‍ക്കും ഈ മേഖലയില്‍ നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മികച്ച സാമ്പത്തിക ഭദ്രത പ്രധാനം ചെയ്യുക, ബിനാമി കച്ചവടത്തിനെതിരെ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ തീരുമാനങ്ങളും സംയുക്ത വേദിയുടെ നേതൃത്വത്തിലായിരിക്കും. സ്വദേശി വത്കരണവുമായി ബന്ധപ്പെട്ട് നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷ നടപടികളുണ്ടാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.