വിമാനത്തില്‍ വൃദ്ധ  സ്ത്രീക്ക് തൊഴില്‍ മന്ത്രി സീറ്റൊഴിഞ്ഞു കൊടുത്തു 

റിയാദ്: കടുത്ത പുറം വേദനയുമായി വിമാനത്തില്‍ യാത്ര ചെയ്യാനത്തെിയ വൃദ്ധക്ക് സ്വന്തം സീറ്റൊഴിഞ്ഞ് കൊടുത്ത് ഡോ. മുഫര്‍റജ് ഹഖബാനി മാതൃകയായി. റിയാദില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനത്തില്‍ കഴിഞ്ഞ ദിവസം രാത്രി 11നാണ് സംഭവം. പുറം വേദന അലട്ടുന്ന സ്ത്രീ വിമാനത്താവളത്തിലെ പരിശോധനകളും മറ്റും കഴിഞ്ഞപ്പോഴേക്കും അവശയായിരുന്നു. ഇകണോമി ക്ളാസില്‍ ടിക്കറ്റെടുത്ത വൃദ്ധയെ നടക്കാന്‍ കഴിയാത്തതിനാല്‍ വീല്‍ചെയറിലാണ് കൂടെയുണ്ടായിരുന്ന മകള്‍ കൊണ്ടുവന്നത്. വിമാനത്തിലത്തെിയപ്പോഴേക്കും തീരെ അവശയായ ഇവര്‍ ഫസ്റ്റ് ക്ളാസ് ടിക്കറ്റില്‍ ഇരിക്കണമെന്ന് എയര്‍ഹോസ്റ്റസിനോട് അഭ്യര്‍ഥിച്ചു. എന്നാല്‍, അങ്ങനെ ഇരിക്കാന്‍ കഴിയില്ളെന്നും പിറകിലേക്ക് പോകണമെന്നും എയര്‍ഹോസ്റ്റസ് അറിയിച്ചു. 
ഇവര്‍ക്കിടയിലെ സംസാരം കേട്ട മന്ത്രി തന്‍െറ ഫസ്റ്റ് ക്ളാസ് സീറ്റ് വൃദ്ധക്ക് ഒഴിഞ്ഞു കൊടുക്കുകയായിരുന്നു. സീറ്റൊഴിഞ്ഞു കൊടുക്കാന്‍ തയാറായ ആള്‍ മന്ത്രിയാണെന്ന് മകള്‍ പറഞ്ഞപ്പോഴാണ് ഉമ്മ അറിയുന്നത്. തന്നോട് ഉദാരത കാട്ടിയ മന്ത്രിക്ക് വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടാണ് വൃദ്ധ മാതാവ് നന്ദി അറിയിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.