ദൂരൂഹസാഹചര്യത്തില്‍ മരിച്ച നൗഷാദിന്‍െറ മൃതദേഹം ജിദ്ദയില്‍ ഖബറടക്കും

ജിദ്ദ: ജിദ്ദ എയര്‍പോര്‍ട്ടിന് സമീപം താമസ സ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഹൗസ് ഡ്രൈവര്‍  കണ്ണൂര്‍ കക്കാട് ആനയിടുക്ക് തായത്ത്  മുഹമ്മദ് നൗഷാദിന്‍െറ (49) മൃതദേഹം ജിദ്ദയില്‍ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. കണ്ണൂരില്‍ നിന്ന് സഹോദരന്‍ ജിദ്ദയിലേക്ക് പുറപ്പെടുന്നുണ്ട്. അബ്ഹൂറില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന നൗഷാദിനെ വെള്ളിയാഴ്ചയാണ്  മരിച്ച നിലയില്‍ കണ്ടത്തെിയത്. മൂന്നു ദിവസമായി ഇദ്ദേഹത്തെ കുറിച്ച് വിവരമില്ലായിരുന്നു. മരണ കാരണം ഫോറന്‍സിക് വിഭാഗം പരിശോധിച്ചു വരികയാണ്. നൗഷാദിന്‍െറ സ്പോണ്‍സര്‍ സ്ഥലത്തില്ലാത്ത സമയത്താണ് മരണം. വെള്ളിയാഴ്ച സ്പോണ്‍സര്‍ എത്തി  നൗഷാദിനെ ഫോണില്‍ വിളിച്ചപ്പോള്‍ മറുപടിയില്ലാത്തതിനെ തുടര്‍ന്ന് താമസ സ്ഥലം പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്തെിയത്.  നൗഷാദ് നേരത്തെ ദുബൈയില്‍ ജോലി ചെയ്തിരുന്നു. ആറ് മാസം മുമ്പാണ് ജിദ്ദയിലത്തെിയത്.  ദുബൈയില്‍ നിന്ന് നാട്ടിലത്തെിയശേഷം നടത്തിയ ബിസിനസ് പരാജയപ്പെട്ടതോടെയാണ് ഹൗസ് ഡ്രൈവര്‍ വിസയില്‍ ജിദ്ദയിലത്തെിയത്്്്്്്്്്്്. കണ്ണൂരിലെ ഖിദ്മ ചാരിറ്റബിള്‍ ട്രസ്റ്റ്  ഡ്രൈവറായും ജോലി നോക്കിയിരുന്നു. വളപട്ടണം സ്വദേശി ശര്‍മിനയാണ് ഭാര്യ. നാല് പെണ്‍കുട്ടികളുണ്ട്. നഈം, ആശിഖ്, നസീമ, സീനത്ത്, സമീന എന്നിവര്‍ സഹോദരങ്ങളാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.