കെ.വി.എ ഗഫൂറിന്‍േറത് കളങ്കരഹിത ജനസേവനം- അനുസ്മരണസംഗമം

ജിദ്ദ: കെ.വി.എ ഗഫൂറിന്‍െറ ഓര്‍മകളുമായി കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി അനുസ്മരണ സംഗമം സംഘടിപ്പിച്ചു. മയ്യിത്ത് നമസ്കാരത്തിനും പ്രാര്‍ഥനക്കും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്്ലിയാര്‍ നതൃത്വം നല്‍കി. അനുസ്്മരണ സംഗമം നാഷനല്‍ കമ്മിറ്റി പ്രസിഡന്‍റ് കെ.പി. മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. സഹല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. കൃത്യനിഷ്ഠയും സത്യസന്ധതയുമായിരുന്നു കെ.വി.എ. ഗഫൂറിന്‍െറ മുഖമുദ്ര. ഹാജിമാരെ സേവിക്കുന്നതിലും നേതാക്കളെ സ്വീകരിക്കുന്നതിലും അദ്ദേഹത്തിന് പകരക്കാരനില്ളെന്നും കെ.പി. മുഹമ്മദ് കുട്ടി പറഞ്ഞു. കളങ്കരഹിതമായ ജനസേവനത്തിലൂടെ സാധാരണക്കാരെയും നേതാക്കളെയും ഒരുപോലെ സ്നേഹിച്ചതിന്‍െറ ഫലമാണ് മരണാനന്തരം അദ്ദേഹത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന ആദരവും പ്രാര്‍ഥനയുമെന്ന് അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു. 
ജനങ്ങളെ സ്നേഹിക്കുക എന്ന മഹത്വം കൊണ്ടാണ് ഗഫൂര്‍ നേതാക്കളുടെയും സാധാരണക്കാരുടെയും മനസ്സില്‍ ഇടം പിടിച്ചതെന്ന് അനുസ്്മരണ പ്രഭാഷണം നിര്‍വഹിച്ച ചന്ദ്രിക പത്രാധിപര്‍ സി.പി സൈതവലവി പറഞ്ഞു.  പി.ടി മുഹമ്മദ്, ഡോ. ദിനേശന്‍, വി.കെ റഊഫ്, കെ.ടി.എ മുനീര്‍, പി.പി.റഹീം , ഉബൈദ് തങ്ങള്‍ മേലാറ്റൂര്‍, ഇസ്്മാഈല്‍ കല്ലായി, അബ്ദുറബ്ബ്, ആലുങ്ങല്‍ മുഹമ്മദ്, വി.പി മുഹമ്മദലി, സലാം മമ്പാട്, ഫായിദ അബ്ദുറഹ്്മാന്‍, വി.പി ഹിഫ്സു റഹ്്മാന്‍, ഡോ. ഇസ്്മാഈല്‍ മരുതേരി, ഗോപി നെടുങ്ങാടി, അമീര്‍ ചെറുകോട്, ഗഫൂറിന്‍െറ സഹോദരന്‍ അബ്ദുല്‍ സലാം തുടങ്ങിയവര്‍ സംസാരിച്ചു. 
പഴേരി കുഞ്ഞുമുഹമ്മദ്, അന്‍വര്‍ ചേരങ്കൈ, പി.എം.എ. ജലീല്‍, നിസാം മമ്പാട്, റസാഖ് അണക്കായി, സി.കെ റസാഖ് മാസ്റ്റര്‍, സി.കെ ഷാക്കിര്‍, മജീദ് പുകയൂര്‍, ടി.പി ശുഐബ്, നാസര്‍ എടവനക്കാട്, പി.കെ അലി അക്്ബര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അബൂബക്കര്‍ അരിമ്പ്ര സ്വാഗതവും ഇസ്്മാഈല്‍ മുണ്ടക്കുളം നന്ദിയും പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.