സിഫ് ഫുട്്ബാള്‍: സി ഡിവിഷനില്‍  യുനൈറ്റഡ് സ്പോര്‍ട്സ് ക്ളബ് ബി ജേതാക്കള്‍

ജിദ്ദ: സിഫ് ഫുട്്ബാള്‍ സി ഡിവിഷനില്‍ ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ടൈബ്രേകറില്‍ നാലിനെതിരെ അഞ്ചു ഗോളുകള്‍ക്ക് എല്‍ ഹാസ്്മി ന്യൂ കാസില്‍ എഫ.് സിയെ പരാജയപെടുത്തി യുണൈറ്റഡ് സ്പോര്‍ട്സ് ക്ളബ് ബി  ജേതാക്കളായി. നിശ്ചിത സമയത്ത് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞതിനെ തുടര്‍ന്നാണ് ടൈബ്രേകറില്‍ വിജയികളെ തെരഞ്ഞെടുത്തത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയ കളി ആവേശകരമായിരുന്നു. മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത  യുണൈറ്റഡിന്‍െറ ഗോള്‍ കീപര്‍ മുഹമ്മദ് മുസ്തഫക്ക് കരീം മാവൂര്‍ ട്രോഫി നല്‍കി.
 എ ഡിവിഷന്‍ രണ്ടാം സെമി ഫൈനലില്‍ ശക്തരായ എതിരാളികള്‍ക്കെതിരെ ടീ.എസ്.എസ്. റിയല്‍ കേരളക്കായിരുന്നു മുന്‍തൂക്കം. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഗോളടിക്കാതെ സമനിലയിലായിരുന്നു. രണ്ടാം പകുതിയില്‍ പന്ത്രണ്ടാം മിനുട്ടില്‍ ഫഹദ് സുല്‍ഫിയും ഇരുപത്തിനാലാം മിനുട്ടില്‍ പെനാല്‍റ്റിയിലൂടെ സനൂജ് മുണ്ടക്കപറമ്പനുമാണ് ഗോള്‍ നേടിയത്.  കളിയില്‍ രണ്ടു മഞ്ഞ കാര്‍ഡ് കണ്ട സമീല്‍ രണ്ടാം പകുതിയില്‍ പുറത്തായതോടെ പത്തു പേരെ വെച്ചാണ് എ.സി.സി കളി പൂര്‍ത്തിയാക്കിയത്.  ഇരുപതിയഞ്ചിനു നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ റിയല്‍ കേരള ശറഫിയ ട്രേഡിംഗ് സബീന്‍ എഫ.് സിയെ നേരിടും. മികച്ച കളിക്കാരനായി തെരഞ്ഞെടുത്ത റിയല്‍ കേരള യുടെ  സനൂജ് മുണ്ടാക്കാപറമ്പന് കെ.ഒ.പോള്‍സന്‍ ട്രോഫി നല്‍കി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.