റിയാദ്: മൊബൈല്‍ വില്‍പനയും അറ്റകുറ്റപ്പണിയും നടത്തുന്ന കടകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതിന്‍െറ ഭാഗമായി തൊഴില്‍ വകുപ്പ് പരിശോധനകള്‍ ശക്തമാക്കി. മക്ക, മദീന, അസീര്‍ എന്നിവിടങ്ങളിലായി കഴിഞ്ഞ ദിവസം 900 സ്ഥാപനങ്ങളിലാണ് അധികൃതരത്തെിയത്. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് സംഘം പരിശോധന നടത്തിയത്. മൊബൈല്‍ കടകളിലും മറ്റും നടത്തിയ പരിശോധനയില്‍ നിരവധി ക്രമക്കേടുകള്‍ കണ്ടത്തെിയത്. ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലികള്‍ ചെയ്യുന്നവരെയും ഇഖാമയിലുള്ള ജോലിയില്‍ നിന്ന് വ്യത്യസ്തമായി കടകളിലിരുന്നവരെയുമൊക്കെ കണ്ടത്തെിയതായി തൊഴില്‍ വകുപ്പ് അധികൃതര്‍ അറിയിച്ചു. തൊഴില്‍ നിയമങ്ങളുടെ 38, 39 വകുപ്പുകളുടെ ലംഘനമാണിത്. ഇഖാമയില്‍ രേഖപ്പെടുത്തിയതില്‍ നിന്ന് വ്യത്യസ്തമായ തൊഴില്‍ ചെയ്യുന്ന നിരവധി പേരെയാണ് കണ്ടത്തെിയിരിക്കുന്നത്.
പരിശോധനകള്‍ വരും ദിവസങ്ങളിലും തുടരും. അനധികൃതമായ രീതിയില്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 19911 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടണമെന്നും തൊഴില്‍ വകുപ്പ് അറിയിച്ചു. മൊബൈല്‍ മേഖലയില്‍ 100 ശതമാനവും സ്വദേശിവത്കരണം നടപ്പാക്കണമെന്ന തൊഴില്‍ വകുപ്പിന്‍െറ ഉത്തരവിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ നിയമലംഘനം കണ്ടത്തൊന്‍ നീക്കം തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ വില്‍പന, അറ്റകുറ്റപ്പണി എന്നിവ നടത്തുന്ന സ്ഥാപനങ്ങളില്‍ മൂന്ന് മാസത്തിനകം 50 ശതമാനവും ആറു മാസത്തിനുള്ളില്‍ 100 ശതമാനവും സ്വദേശികളെ നിയമിക്കണമെന്നാണ് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. സൗദികള്‍ക്ക് ഈ മേഖലയില്‍ ജോലി ചെയ്യാനാവശ്യമായ പരിശീലനം നല്‍കുന്നതിനായി വിവിധ കേന്ദ്രങ്ങളില്‍ തൊഴില്‍ വകുപ്പ് സംവിധാനമൊരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.