മൊബൈല്‍ കടകളില്‍ സ്വദേശിവത്കരണം; പരിശീലനത്തിന് 100 കേന്ദ്രങ്ങള്‍

ജിദ്ദ: സ്വദേശികള്‍ക്ക് മൊബൈല്‍ ഫോണ്‍ റിപ്പയറിങ് പരിശീലനത്തിന് 100 ഓളം കേന്ദ്രങ്ങള്‍ ഒരുക്കിയതായി മക്ക മേഖല തൊഴില്‍  വകുപ്പ് മേധാവി അബ്ദുല്ല ഉലയാന്‍ പറഞ്ഞു. സാങ്കേതിക തൊഴില്‍ വിദ്യാഭ്യാസ വിഭാഗവുമായി സഹകരിച്ചാണ് ഇത് സംവിധാനിച്ചിരിക്കുന്നത്. തൊഴില്‍ വകുപ്പിന്‍െറ മക്ക മേഖല ഓഫിസ് ജിദ്ദ ചേംബറുമായി സഹകരിച്ച് സ്വദേശികളായ യുവതീ, യുവാക്കള്‍ക്ക് മൊബൈല്‍ റിപ്പയറിങ് രംഗത്ത് പരിശീലനം നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഇത് ഉടനെ ആരംഭിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ പരിശീലനമായിരിക്കും. ഇലക്ട്രോണിക് ജോലികളിലെ സ്വദേശിവത്കരണം വിപണിയെയോ, ഉപഭോക്താക്കളെയോ ബാധിക്കുകയില്ളെന്നും അദ്ദേഹം പറഞ്ഞു. 
ടെലികമ്യൂണിക്കേഷനിലും അനുബന്ധ മേഖലകളിലും സ്വദേശികള്‍ക്ക് പരിശീലന പരിപാടികള്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ തൊഴില്‍ മന്ത്രാലയത്തിനു കീഴില്‍ പുരോഗമിക്കുകയാണ്. വാണിജ്യം, മുനിസിപ്പല്‍ ഗ്രാമം, വാര്‍ത്ത വിനിമയം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ കസ്റ്റമര്‍ സര്‍വീസ്, സെയില്‍സ് മാനേജ്മെന്‍റ്, ബേസിക് മൊബൈല്‍ റിപ്പയറിങ്, അഡ്വാന്‍സ്ഡ് മൊബൈല്‍ റിപ്പയറിങ് എന്നീ നാല് മേഖലകളിലാണ് തുടക്കത്തില്‍ പരിശീലനം നല്‍കുക. 
സാങ്കേതിക തൊഴില്‍ വിദ്യാഭ്യാസ വിഭാഗം ഇതിന് മേല്‍നോട്ടം വഹിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.