റിയാദ്: രാജ്യത്തെ വൈദ്യുതി മേഖലയിലും സ്വകാര്യവത്കരിക്കണത്തിനുള്ള ആലോചനകള്‍ പുരോഗമിക്കുന്നു. സൗരോര്‍ജം പോലുള്ള ബദല്‍ ഊര്‍ജ മേഖലകളിലേക്കുള്ള മാറ്റം സമയബന്ധിതമായി നടപ്പാക്കാനുള്ള മാര്‍ഗരേഖയും അധികൃതര്‍ തയാറാക്കിയിട്ടുണ്ട്.
വൈദ്യുതി മേഖലയില്‍ സ്വകാര്യവത്കരണം നടപ്പാക്കാനുള്ള സമ്പൂര്‍ണ പദ്ധതി പബ്ളിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റിയുടെ കാര്‍മികത്വത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. നയരൂപവത്കരണ സമിതികള്‍ക്ക് ഈ നിര്‍ദേശങ്ങള്‍ കൈമാറുകയും ചെയ്തുകഴിഞ്ഞു. ഉത്പാദനം, പ്രസരണം, സേവനം എന്നിവക്കായി വ്യത്യസ്ത കമ്പനികള്‍ രൂപവത്കരിച്ച് മേഖലയെ നവീകരിക്കാനാണ് ഉദ്ദേശ്യം. ജനങ്ങള്‍ താമസിക്കുന്ന 99.5 ശതമാനം പ്രദേശത്തും വൈദ്യുതിയത്തെിക്കാന്‍ ഇതിനകം അതോറിറ്റിക്കായിട്ടുണ്ട്. വരും മാസങ്ങളില്‍ നൂറുശതമാനം പൂര്‍ത്തിയാക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്.
രാജ്യത്തിന്‍െറ കുതിച്ചുയരുന്ന വ്യാവസായിക വളര്‍ച്ചയുടെ ഫലമായി വൈദ്യുതോര്‍ജ ഉപഭോഗം കഴിഞ്ഞ രണ്ടുപതിറ്റാണ്ടില്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയുടെ 73 ശതമാനവും കെട്ടിടങ്ങളിലേക്കാണ് പോകുന്നത്. അതില്‍ തന്നെ 65 ശതമാനം ശീതീകരണ സംവിധാനങ്ങള്‍ക്കാണ്. 2023 ഓടെ രാജ്യത്തെ കൂടിയ വൈദ്യുതോപഭോഗം 60 ജിഗാവാട്ട്സ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആവശ്യം നിറവേറ്റാന്‍ വേണ്ട നിക്ഷേപത്തിന്‍െറ തോത് 90 ബില്യന്‍ ഡോളറിന് മുകളില്‍ വരും.
സ്വകാര്യവത്കരണം ഇതിന് സഹായകരമാവുമെന്നാണ് കരുതപ്പെടുന്നത്. സുസ്ഥിര വികസന നയങ്ങള്‍ നടപ്പാക്കുന്നതിന്‍െറ ഭാഗമായി ഊര്‍ജ ഉപഭോഗം അഞ്ചു മുതല്‍ 10 ശതമാനം വരെ കുറച്ചുകൊണ്ടുവരാന്‍ സാധിക്കുന്നുണ്ട്. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 1.5 മുതല്‍ 3 ബില്യന്‍ ഡോളര്‍ വരെ ഈ രീതിയില്‍ രാഷ്ട്രത്തിന് ലാഭിക്കാനാകുമെന്നും കണക്കാക്കുന്നു.
ഇതിനൊപ്പം തന്നെ വരും തലമുറക്കായി ഊര്‍ജം കരുതിവെക്കണമെന്ന വിശാല പദ്ധതിയുടെ ഭാഗമായി ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗം പരമാവധി കുറക്കുന്നുമുണ്ട്. പകരം സൗരോര്‍ജം ഉള്‍പ്പെടെ ബദല്‍ മാര്‍ഗങ്ങളുടെ പ്രോത്സാഹനവും പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.