ഖതീഫ്: നഗരത്തിലെ പ്രാഥമിക വിദ്യാലയങ്ങളിലൊന്നില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ഥികളുമടക്കം 300 പേരെ ഒഴിപ്പിച്ചു. താറൂത്തിലെ ബിലാല്‍ ബിന്‍ റബീഅ വിദ്യാലയത്തിലാണ് അപകടമുണ്ടായത്. സിവില്‍ ഡിഫന്‍സ് കുതിച്ചത്തെി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാല്‍ ആളപായമില്ല.
തീ പിടിത്തത്തിന്‍െറ കാരണം വ്യക്തമല്ല. ഇതു സംബന്ധിച്ച് അന്വേഷണം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. ഇത്തരം അപകടങ്ങളുണ്ടാവുമ്പോള്‍ സ്വീകരിക്കേണ്ട സുരക്ഷ നടപടികളെ കുറിച്ച് വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.