ജിദ്ദ: വഖഫ്ബോര്‍ഡ് നിയമനം പി.എസ്്.സിക്ക് വിടുന്നതിനെ അനുകുലിക്കുന്നതായി കാന്തപുരം എ.പി അബുബക്കര്‍ മുസ്ലിയാര്‍. സ്വന്തം ആളുകളെ തിരുകിക്കയറ്റാന്‍ കഴിയില്ളെന്ന് കരുതിയാണ് ചിലര്‍ അതിനെ എതിര്‍ക്കുന്നത്. നല്ല ആളുകളെ തന്നെ ബോര്‍ഡില്‍ നിയമിക്കാന്‍ പി.എസ്.സി ശ്രദ്ധിച്ചാല്‍ മതി എന്നും കാന്തപുരം പറഞ്ഞു.
ഉംറ നിര്‍വഹിക്കാനത്തെിയ അദ്ദേഹം ജിദ്ദയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ കാസര്‍കോട്ട് ഞങ്ങള്‍ ബി.ജെ. പി അനുകൂല നിലപാട് സ്വീകരിച്ചു എന്നത് പച്ചക്കള്ളമാണ്.
വോട്ട് മറിക്കലും തിരിക്കലുമൊന്നും നമ്മുടെ പണിയല്ല. അതൊക്കെ രാഷ്ട്രീയക്കാരുടെ കാര്യമാണ്. മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയെ തോല്‍പിക്കണമെന്ന് പറഞ്ഞതില്‍ അബദ്ധമൊന്നും സംഭവിച്ചിട്ടില്ല. ഇപ്പോഴും ആ നിലപാട് തന്നെയാണ്. ഞങ്ങളുടെ പ്രവര്‍ത്തകരെ അക്രമിച്ചവരെ സഹായിച്ച നിലപാടെടുത്തയാളെ തോല്‍പിക്കണമെന്ന് തന്നെയാണ് അഭിപ്രായം. പക്ഷെ ഒരു കാര്യമോര്‍ക്കണം.
പാണക്കാട് തങ്ങള്‍ കൊടുവള്ളി, കുന്ദമംഗലം,ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളില്‍ പോയി ലീഗ് സ്ഥാനാര്‍ഥികളെ ജയിപ്പിക്കണമെന്ന് പ്രസംഗിച്ചിരുന്നു. എന്നാല്‍ ആ സ്ഥാനാര്‍ഥികള്‍ തോറ്റപ്പോള്‍ ഞങ്ങളുടെ പ്രവര്‍ത്തകരാരും പാണക്കാട് തങ്ങളുടെ കോലം കത്തിച്ചില്ളെന്ന് ഓര്‍ക്കണം. ഞങ്ങളുടെ അച്ചടക്കമാണ് അത് കാണിക്കുന്നത്. തിരുകേശവിവാദസമയത്ത് കടുത്ത ഭാഷയില്‍ വിമര്‍ശിച്ച പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയെ കുറിച്ച ചോദ്യത്തിന് അന്ന് പിണറായി പാര്‍ട്ടി നേതാവായിരുന്നല്ളോ ഇപ്പോള്‍ മുഖ്യമന്ത്രിയല്ളേ എന്നായിരുന്നു മറുപടി.
മുസ്ലീംലീഗ് കടുത്ത ഭാഷയില്‍ എതിര്‍പ്പുമായി രംഗത്ത് വന്നുതുടങ്ങിയതിനെ കുറിച്ച ചോദ്യത്തിന് ഞങ്ങള്‍ക്ക് അങ്ങിനെയൊരു സമീപനമില്ളെന്ന് കാന്തപുരം പറഞ്ഞു.
വോട്ട് ചെയ്താല്‍ മിത്രങ്ങളും വോട്ട് ചെയ്തില്ളെങ്കില്‍ ശത്രുക്കളുമെന്ന നിലപാടാണ് അവരുടേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദിയുടെ ഭരണകാലത്തെ വിലയിരുത്താനൊന്നും ഇപ്പോള്‍ പോവണ്ട. രാജ്യത്ത് ഒരു ഭരണഘടനയുണ്ട്. അതാണ് പ്രധാനം. ആര് ഭരിച്ചാലും ഭരണഘടനക്കനുസരിച്ചേ മുന്നോട്ട് പോകാവൂ. അസഹിഷ്ണുത ഇന്ത്യയില്‍ വളരുന്നുണ്ട്. ലോകത്ത് എല്ലായിടത്തും അസഹിഷ്ണുതയുണ്ട്.
അത് പോലെ ഇന്ത്യയിലുമുണ്ട് എന്നാണ് അഭിപ്രായം. തിരുകേശപ്പളളിയും മര്‍ക്കസ് നോളജ് സിറ്റിയുമായി ഒരു ബന്ധവുമില്ല. പള്ളിയുടെ നിര്‍മാണം വേറൊരിടത്ത് പുരോഗമിക്കുന്നുണ്ട്. അതെവിടെയാണെന്ന് പിന്നീട് പറയാം. വിദ്യാഭ്യാസമേഖലയില്‍ മര്‍ക്കസ് ദൈനംദിനം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. മര്‍ക്കസ് നോളജ് സിറ്റിയില്‍ 100 ഏക്കര്‍ സ്ഥലത്ത് കള്‍ച്ചറല്‍ സെന്‍ററുണ്ടാവും.
നോളജ് സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കള്‍ച്ചറല്‍ സെന്‍ററില്‍ ഒരു വര്‍ഷം നിര്‍ബന്ധമതപഠനം സിലബസിലുള്‍പെടുത്തിയിട്ടുണ്ട്. റമദാനിലെ ഇനിയുള്ള ദിനങ്ങളില്‍ വിശ്വാസികള്‍ ആരാധനകളില്‍ നിരതരാവണം. ലോകത്ത് എല്ലായിടത്തും സമാധാനമുണ്ടാവാന്‍ എല്ലാവരും പ്രാര്‍ഥിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.