ജിദ്ദ: നിലമ്പൂര്‍ എം.എല്‍.എക്ക് ജിദ്ദ നവോദയ സ്വീകരണം നല്‍കി. ചടങ്ങില്‍ വിവിധ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖര്‍ എം.എല്‍.എക്ക് ആശംസകള്‍ നേര്‍ന്നു.
ഇന്ത്യയുടെ മതേതരത്വത്തിന് വെല്ലുവിളിയായ വര്‍ഗീയ ശക്തികളെ ചെറുക്കാന്‍ ഇടതു പക്ഷത്തിന് മാത്രമേ കഴിയൂ എന്നും അതില്‍ കേരളത്തിന്‍െറ ചെറുത്ത് നില്‍പ്പ് എടുത്തു പറയേണ്ടതാണെന്നും എം.എല്‍.എ പറഞ്ഞു. പ്രത്യേകിച്ച് കേരളത്തിലെ ഹൈന്ദവസമൂഹം മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി മതേതരത്വത്തിന്‍െറ കാവല്‍പോരാളികളാണെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു. പ്രവാസികളുടെ ക്ഷമയും ത്യാഗ മനോഭാവവും അധികാരികള്‍ ചൂഷണം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. നവോദയ മുഖ്യരക്ഷാധികാരി വി.കെ.റഊഫ് ഉദ്ഘാടനം ചെയ്തു. സി.എം.അബ്്ദുറഹ്്മാന്‍ അധ്യക്ഷത വഹിച്ചു.
അബ്്ദുറഹ്മാന്‍ വണ്ടൂര്‍, നവോദയ, ന്യൂ ഏജ് പ്രതിനിധി പി.പി.റഹീം, സമീക്ഷ സാഹിത്യ വേദി ചെയര്‍മാന്‍ ഗോപി നടുങ്ങാടി, മൈത്രി പ്രതിനിധി വില്‍സണ്‍, നവോദയ കുടുംബവേദി കണ്‍വീനര്‍ ജുമൈല അബു, എം.എല്‍.എയുടെ സഹോദരന്‍ പി.വി.അഷ്റഫ്, സാമൂഹിക പ്രവര്‍ത്തകന്‍ ഹക്ക് തിരൂരങ്ങാടി, അല്‍റയാന്‍ പോളിക്ളിനിക്ക് ഡയറക്ടര്‍ മുഹമ്മദലി, ഒ.ഐ.സി.സി പ്രതിനിധി അബ്ബാസ് ചെമ്പന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ശ്രീകുമാര്‍ മാവേലിക്കര സ്വാഗതവും ഹര്‍ഷാദ് ഫറോഖ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.