അത്താഴം കഴിച്ച് കിടന്ന മലയാളി മരിച്ചു

ത്വാഇഫ്: താമസ സ്ഥലത്ത് സുഹൃത്തുക്കളോടൊപ്പം അത്താഴ ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട കോന്നി മങ്ങാരം കരിംബീലാക്കല്‍ സജീര്‍ (37)ആണ് മരിച്ചത്. വെള്ളിയാഴ്ച അവധിയായതിനാല്‍ സൂഖ് ബലദിലത്തെി സാധനങ്ങള്‍ വാങ്ങി സ്നേഹിതന്മാരെ കണ്ട് കുശലാന്വേഷണം നടത്തിയിരുന്നു. സനാഇയ്യയിലുള്ള താമസസ്ഥലത്ത് മടങ്ങിയത്തെി ഒപ്പം താമസിക്കുന്ന കൂട്ടുകാരോടൊപ്പം അത്താഴ ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. അഞ്ച് മണിയോടെ സജീര്‍ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ട സൂഹൃത്തുക്കള്‍ ആശുപത്രിയിലത്തെിക്കുന്നതിന് സൗദി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി.
ഇവര്‍ പരശോധിച്ചപ്പോഴാണ് മരണം സംഭവിച്ച് അരമണിക്കുര്‍ കഴിഞ്ഞതായി സ്ഥിരീകരിച്ചത്. ഏഴ് മാസമായി സനാഇയ്യയിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കാണ്.
നേരത്തെ റിയാദില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നു. ത്വാഇഫ് കിങ് ഫൈസല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ത്വാഇഫില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അബ്ദുല്‍ ഖനി റാവുത്തര്‍-സഫിയ ബീവി ദമ്പതികളുടെ മകനാണ്. ഭാര്യ: സയ്ജു. മക്കള്‍: ഫര്‍ഹാന, ഫിര്‍ദൗസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.