അനധികൃത സമൂസ നിര്‍മാണശാല പൂട്ടി; 20 ജീവനക്കാര്‍ പിടിയില്‍

അബഹ: തെക്കന്‍ അതിര്‍ത്തി മേഖലയിലെ സബ്യയില്‍ പ്രവര്‍ത്തിച്ചിരുന്ന അനധികൃത സമൂസ നിര്‍മാണശാല ആരോഗ്യ വകുപ്പ് അധികൃതര്‍ പൂട്ടിച്ചു. മോശം സാഹച്യങ്ങളില്‍ സൂക്ഷിച്ചിരുന്ന 900 കിലോ സമൂസ പിടിച്ചെടുക്കുകയും ഇവിടെ ജോലിക്കുണ്ടായിരുന്ന 20 അനധികൃത തൊഴിലാളികളെ പിടികൂടുകയും ചെയ്തു. ഇത് വില്‍പന നടത്തിയിരുന്ന കടയും അടപ്പിച്ചു. റമദാന്‍ ഇഫ്താര്‍ വിരുന്നിലെ മുഖ്യപലഹാരമായ സമൂസക്ക് വന്‍ ഡിമാന്‍ഡാണ്. വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് പലയിടത്തും ഇതുണ്ടാക്കുന്നതെന്ന് പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഭക്ഷ്യ, ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്. ഭക്ഷ്യസുരക്ഷ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതായി ശ്രദ്ധയില്‍ പെട്ടാല്‍ ഹോട്ട്ലൈന്‍ നമ്പരായ 940 ല്‍ വിളിച്ചറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.