ജിദ്ദ: പ്രശ്നപരിഹാരം തേടി കാല്‍നടയായി എത്തിയ സ്വദേശി കുടുംബത്തിന് മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് ഫൈസലിന്‍െറ സാന്ത്വന സ്പര്‍ശം. പ്രശ്നപരിഹാരത്തിന് നിര്‍ദേശം നല്‍കിയതിന് പുറമെ ആവശ്യമായ സഹായങ്ങളും സ്വദേശിയേയും മകനേയും വീട്ടില്‍ അതിഥിയായി സ്വീകരിച്ച് നോമ്പു തുറപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവത്തിന്‍െറ തുടക്കം.
ഭാര്യയും നാല് കുട്ടികളുമൊത്ത് ഗവര്‍ണറെ കാണാനായി ജിദ്ദയിലത്തെിയിരുന്നു. ആളുകളില്‍ നിന്നുള്ള സഹായങ്ങളെല്ലാം നിരസിച്ച് മദീന റോഡിലൂടെ ഭാര്യയും കുട്ടികളുമായി ഇയാള്‍ കാല്‍നടയായി പോകുന്നത് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. വിവരമറിഞ്ഞ ഉടനെ മക്ക ഗവര്‍ണര്‍ കുടുംബത്തിനാവശ്യമായ സഹായങ്ങള്‍ നല്‍കാനും വിദ്യാഭ്യാസ മന്ത്രിക്ക് മുമ്പാകെ വിഷയം അവതരിപ്പിച്ച് പരിഹാരത്തിന് നിര്‍ദേശം നല്‍കുകയും ചെയ്തു. പിന്നീടാണ് സ്വദേശിയും മകനും മക്ക ഗവര്‍ണറുടെ വീട്ടില്‍ നോമ്പ് തുറക്ക് അതിഥിയായത്തെിയത്. ഗവര്‍ണറുടെ സല്‍ക്കാരത്തിനും സഹായത്തിനും അവര്‍ നന്ദി പറഞ്ഞു.
തബൂക്ക് സ്വദേശിയാണിയാള്‍. ഭാര്യയുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി ബന്ധപ്പെട്ട വകുപ്പുകളെ സമീപിരുന്നുവെങ്കിലും ഒരു മറുപടിയും ലഭിച്ചില്ല. പിന്നീടാണ് ചിലര്‍ വിഷയം അമീര്‍ ഖാലിദിന്‍െറ ശ്രദ്ധയില്‍പ്പെടുത്താന്‍ നിര്‍ദേശിച്ചത്. അങ്ങനെയാണ് ഗവര്‍ണറെ കാണാന്‍ കുടുംബത്തോടൊപ്പം ജിദ്ദയിലേക്ക് തിരിച്ചത്. തൂവ്വലിലത്തെുന്നതിനു മുമ്പ് കാറ് കേടായി. കാല്‍നടയായി ജിദ്ദയിലത്തെുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് അവസരമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.