റിയാദ്: ലോകത്തിലെ മികച്ച അമ്യൂസ്മെന്‍റ് പാര്‍ക് സൗദിയില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നു. അമേരിക്ക സന്ദര്‍ശിക്കുന്ന രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഈ രംഗത്തെ ആഗോള ഭീമനായ ‘സിക്സ് ഫ്ളാഗ്’ എന്ന കമ്പനിയുമായി ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തി. സൗദിയില്‍ പാര്‍ക് ഒരുക്കാന്‍ സന്തോഷമേയുള്ളൂവെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ജോണ്‍ ഡഫി അറിയിച്ചു. കൂടിക്കാഴ്ചക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ വന്‍കിട അമ്യൂസ്മെന്‍റ് പാര്‍ക്കുകളും കുടുംബങ്ങളെ ഉദ്ദേശിച്ചുകൊണ്ടുള്ള വിനോദ കേന്ദ്രങ്ങളും ഒരുക്കിയ കമ്പനിയാണ് ‘സിക്സ് ഫ്ളാഗ്’. സൗദിയുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും രാജ്യത്തിന്‍െറ വിനോദ മേഖലയില്‍ മാറ്റങ്ങള്‍ വരുത്താനുള്ള അമീര്‍ മുഹമ്മദിന്‍െറ കാഴ്ചപ്പാടുകളോട് ആദരവാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കയില്‍ രാഷ്ട്രീയ, വാണിജ്യ മേഖലയിലുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് അമീര്‍ മുഹമ്മദ് സിക്സ് ഫ്ളാഗ് അധികൃതരെ കണ്ട് ചര്‍ച്ച നടത്തിയത്. കമ്പനിയുമായി ധാരണയിലത്തെിയാല്‍ ലോകത്തെ മികച്ച അമ്യൂസ്മെന്‍റ് പാര്‍ക്കുകളിലൊന്ന് സൗദിയിലുണ്ടാകും. നിക്ഷേപാവസരങ്ങളും നിരവധി സ്വദേശികള്‍ക്ക് ജോലി ലഭ്യമാകാനും ഇതിടയാക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.