മുഖം മൂടി സംഘം ബഖാലയില്‍ കയറി  മലയാളിയെ വെട്ടി പരിക്കേല്‍പ്പിച്ചു

ഹാഇല്‍: ബഖാലയില്‍ ജോലി ചെയ്യുന്ന മലയാളിയെ മുഖം മൂടി ധരിച്ച സംഘം കടയില്‍ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. 
തലശ്ശേരി സ്വദേശി സക്കരിയ്യക്കാണ് തലക്കും കൈക്കും വാളുകൊണ്ട് വെട്ടേറ്റത്. വാദി എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാവിലെ 10നാണ് സംഭവം. 
ഹാഇല്‍ കിങ് ഖാലിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. 
രണ്ടു പേരാണ് ആക്രമണം നടത്തിയത്. ഇവര്‍ കടയിലേക്ക് കയറുന്നത് വരെയുള്ള ദൃശ്യങ്ങള്‍ സി.സി.ടി.വി കാമറയിലുണ്ട്. എന്നാല്‍ പിന്നീട് കാമറ കേടുവരുത്തിയതിനാല്‍ ദൃശ്യങ്ങളില്ല. സക്കരിയ്യ മാത്രമാണ് സംഭവ സമയത്ത് കടയിലുണ്ടായിരുന്നത്. സമീപത്തുണ്ടായിരുന്ന ഇരുമ്പ് വടികൊണ്ട് പ്രതിരോധിച്ചതിനാലാണ് വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടതെന്ന് ഇയാള്‍ പറഞ്ഞു. 
പണവും സാധനങ്ങളും നഷ്ടമായിട്ടില്ല. 15 വര്‍ഷമായി ഇദ്ദേഹം ഹാഇലില്‍ ജോലി ചെയ്യുന്നു. പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.