റിയാദ്: റമദാനോടനുബന്ധിച്ച് വിവിധ രീതിയില്‍ പണപ്പിരിവ് നടത്തുന്നവര്‍ക്ക് സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍െറ മുന്നറിയിപ്പ്.
സിറിയന്‍ അഭയാര്‍ഥികളുടെയും ലോകത്ത് മറ്റുവിധത്തില്‍ പ്രയാസമനുഭവിക്കുന്നവരുടെയും പേരില്‍ പണപ്പിരിവ് നടത്തുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രാലയം പ്രത്യേക പ്രസ്താവന പുറത്തിറക്കിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെയും മൊബൈല്‍ സന്ദേശത്തിലുടെയും പണപ്പിരിവിനുള്ള പരസ്യങ്ങളും അഭ്യര്‍ഥനകളും പ്രചരിപ്പിച്ച് ബാങ്ക് എക്കൗണ്ട് വിവരങ്ങളും ബന്ധപ്പെടാവുന്ന വിവരങ്ങളും നല്‍കി പണപ്പിരിവ് നടത്തുന്നതിന് മന്ത്രാലയം വിലക്ക് ഏര്‍പ്പെടുത്തി. സൗദിയില്‍ അനുമതിയുള്ള അംഗീകൃത ചാരിറ്റി സ്ഥാപനങ്ങള്‍ക്കല്ലാതെ ഇതിന് അനുവാദമില്ളെന്നും മന്ത്രാലയത്തിന്‍െറ പ്രസ്താവനയില്‍ പറയുന്നു.
വ്യക്തികളും സ്ഥാപനങ്ങളും കമ്പനികളും ഇത്തരത്തില്‍ അനധികൃതമായ പിരിവ് നടത്തുന്നതായി മന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. തീവ്രവാദത്തിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും പണം കണ്ടത്തെുന്നതിന് ഇത്തരം കാരണങ്ങള്‍ പലരും മറയായി സ്വീകരിക്കാറുണ്ട്.
അനധികൃത ഏജന്‍സികളും വ്യക്തികളുമായി സഹകരിക്കുന്നത് കുറ്റകരമാണെന്നും ആഭ്യന്തര മന്ത്രാലയം രാജ്യത്തെ സ്വദേശികളും വിദേശികളുമായ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സിറിയ, യമന്‍ എന്നീ പ്രദേശങ്ങളിലേക്ക് സഹായമത്തെിക്കാന്‍ ഇസ്ലാമിക കാര്യ മന്ത്രാലയത്തിന്‍െറയും അംഗീകൃത സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും കീഴില്‍ വ്യവസ്ഥാപിതമായ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.