വിദേശതൊഴിലാളികളുടെ എണ്ണം  കുറക്കല്‍ ലക്ഷ്യമല ്ള-തൊഴില്‍മന്ത്രി

ജിദ്ദ: രാജ്യത്ത് വിദേശികളായ തൊഴിലാളികളുടെ എണ്ണം കുറക്കാന്‍ തൊഴില്‍ മന്ത്രാലയം ലക്ഷ്യമിടുന്നില്ളെന്ന് തൊഴില്‍ സാമൂഹ്യവികസന മന്ത്രി ഡോ. മുഫര്‍റജ് അല്‍ഹഖബാനി പറഞ്ഞു. ദേശീയ പരിവര്‍ത്തന പദ്ധതി 2020 നോടനുബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകദേശം ഒമ്പത് ദശലക്ഷം വിദേശികള്‍ രാജ്യത്തുണ്ടെന്നാണ് കണക്ക്. ചില സമയങ്ങളില്‍ വിദേശ തൊഴിലാളികള്‍ ആവശ്യമാണ്. അതോടൊപ്പം സ്വദേശികളായ യുവതീയുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകണം. ഇവ രണ്ടൂം തമ്മില്‍ ബന്ധമില്ല. ചില മേഖലകളിലെ തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമാക്കാന്‍ നിര്‍ദേശമുണ്ട്. വിദേശികളുടെ തൊഴില്‍പരിചയം ആവശ്യമുള്ള മേഖലയുമുണ്ട്. രാജ്യത്തെ തൊഴില്‍ മേഖലക്ക് വിദേശികളെ ആവശ്യമുള്ളപ്പോള്‍ സ്വകാര്യമേഖലക്ക് അതിനനുസരിച്ചുള്ള നടപടികള്‍ ഒരുക്കികൊടുക്കാറുണ്ടെന്നും മന്ത്രി പറഞ്ഞു. ഭാവിയില്‍ 13 ലക്ഷം തൊഴിലവസരങ്ങള്‍ സ്വദേശികള്‍ക്ക് മാത്രമായി ഒരുക്കും. അടുത്ത അഞ്ച് വര്‍ഷത്തിനും സ്വദേശികള്‍ക്ക് തൊഴിലവസരങ്ങളൊരുക്കാനാണ്  ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.