മൊബൈല്‍ കടകളില്‍  പരിശോധന തുടരുന്നു

റിയാദ്: മൊബൈല്‍ കടകളില്‍ 50 ശതമാനം സൗദികളെ നിയമിക്കണമെന്ന ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്നവരെ കണ്ടത്തെുന്നതിന്‍െറ ഭാഗമായി പരിശോധന തുടരുന്നു. തൊഴില്‍ സഹമന്ത്രി അഹ്മദ് അല്‍ഹുമൈദാന്‍െറ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി 11ന് ശേഷം റിയാദിലെ മുര്‍സലാത്തിലെ പ്രമുഖ മൊബൈല്‍ വിപണിയില്‍ പരിശോധന നടത്തി. ബുധനാഴ്ച രാത്രിയും റിയാദിലെ ചില കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ പരിശോധനക്കത്തെി. 
സൗദി ജീവനക്കാരെ നിയമിക്കാതെയും പരിശോധകരെ ഭയന്നും കടകള്‍ തുറക്കാതെ രക്ഷപ്പെടാന്‍ ശ്രമിച്ചവരെ കണ്ടത്തെുന്നതിന്‍െറ ഭാഗമായി അത്തരം സ്ഥാപനങ്ങള്‍ സീല്‍ ചെയ്യുന്ന നടപടികളും തുടങ്ങിയിട്ടുണ്ട്. പരിശോധക സംഘത്തിന്‍െറ നിര്‍ദേശ പ്രകാരം നഗരസഭ അധികൃതരാണ് കടകള്‍ സീല്‍ ചെയ്തത്. നിരവധി ബിനാമി സ്ഥാപനങ്ങളും കണ്ടത്തെി. 50 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാത്ത കടകള്‍ അടപ്പിച്ചു. പരിശോധകരത്തെിയ സമയത്ത് കടകളില്‍ മൊബൈല്‍ അറ്റകുറ്റപ്പണി നടത്തിയ അഞ്ചു പേരെ പിടികൂടി. ഇതില്‍ മൂന്നു പാകിസ്താനികളും ഒരു ഹൈദരാബാദ് സ്വദേശിയുമുണ്ട്. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
തൊഴില്‍ വകുപ്പ്, നഗരസഭ, പൊലീസ്, വാണിജ്യ വകുപ്പ്, ടെലികമ്യൂണിക്കേഷന്‍ വിഭാഗം എന്നിവര്‍ സംയുക്തമായാണ് പരിശോധന നടത്തുന്നത്.  
തൊഴില്‍ വകുപ്പ് റിയാദ് മേഖല ഓഫിസ് മേധാവി മുഹമ്മദ് അല്‍ ഈസ, വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥന്‍ സ്വാലിഹ് അല്‍ അനസി എന്നിവരുടെ നേതൃത്വത്തില്‍ 50 ഓളം ഉദ്യോഗസ്ഥര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.   
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.