Posted On
date_range Updated On
date_range മക്ക ഹോട്ടലില്‍ വന്‍ തീപിടിത്തം; 570 തീര്‍ഥാടകരെ ഒഴിപ്പിച്ചു
മക്ക: ഉംറ തീര്‍ഥാടകര്‍ താമസിച്ച ഹോട്ടലില്‍ വന്‍ അഗ്നി ബാധ. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് പാഞ്ഞത്തെിയ സിവില്‍ ഡിഫന്‍സിന്‍െറ രക്ഷാപ്രവര്‍ത്തകര്‍ വിവിധ ദേശക്കാരായ 570 തീര്‍ഥാടകരെ കെട്ടിടത്തില്‍ നിന്ന് ഒഴിപ്പിച്ചു. നഗരപ്രാന്തത്തിലുള്ള ഇബ്രാഹിം അല്‍ ഖലീല്‍ അവന്യൂ എന്ന 14 നില കെട്ടിടത്തിനാണ് തീപിടിച്ചത്. ഏഴാം നിലയിലെ ഒരുമുറിയില്‍ നിന്നാണ് തീ ആദ്യം പടര്‍ന്നത്. ഏഴാം നില മുഴുവന്‍ വിഴുങ്ങിയ അഗ്നി മറ്റു നിലകളിലേക്കും വ്യാപിച്ചതോടെ താമസക്കാര്‍ പരിഭ്രാന്തരായി പുറത്തേക്കോടാന്‍ തുടങ്ങി. അഗ്നിശമന സേന എല്ലാവരെയും സുരക്ഷിതമായി പുറത്തത്തെിച്ചു. തീപടരുന്നത് കണ്ട് തളര്‍ന്നുവീണ തീര്‍ഥാടകന് അവിടെ വെച്ചുതന്നെ ചികിത്സ നല്‍കി. അപകട കാരണം കണ്ടത്തൊന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.