സൗദികളുടെ യാത്ര കൂടുതലും വിമാനത്തില്‍

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ മേഖലകളിലേക്ക് സഞ്ചരിക്കാന്‍ സ്വദേശികളില്‍ 90 ശതമാനവും ഉപയാഗപ്പെടുത്തുന്നത് വിമാനയാത്ര. നഗരങ്ങള്‍ തമ്മിലെ അകലമാണ് ആകാശ യാത്ര തെരഞ്ഞെടുക്കാന്‍ സ്വദേശികളെ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. രണ്ടാം സ്ഥാനം റോഡ് മാര്‍ഗമുള്ള സഞ്ചാരത്തിനാണെന്ന് ഗതാഗതവകുപ്പ് പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നു. 2015 ലെ കണക്കു പ്രകാരം 91.2 ദശലക്ഷം യാത്രികരില്‍ 89.9 ദശലക്ഷവും വിമാനത്തിലാണ് സഞ്ചരിച്ചത്. 80 ലക്ഷം പേര്‍ യാത്ര ചെയ്തത് സമുദ്രമാര്‍ഗമാണ്.
ചരക്കു ഗതാഗതത്തിന് ഏറ്റവും ആശ്രയിക്കുന്നത് സമുദ്രമാര്‍ഗമാണ്. എറ്റവും കുറഞ്ഞ ചെലവില്‍ ചരക്കുകള്‍ എത്തിക്കാനാവുമെന്നതാണ് കാരണം.
97.5 ശതമാനവും ചരക്കുനീക്കം സമുദ്ര മാര്‍ഗമാണ്. രണ്ട് ശതമാനം റോഡ് മാര്‍ഗവും .5 ശതമാനം വിമാനമാര്‍ഗവുമാണ് ചരക്കു നീക്കമെന്ന് സ്ഥിതിവിരക്കണക്കില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.