???????? ??????????????????? ???????? ??????? ???? ??????????

മൊബൈല്‍ കടകളിലെ സൗദിവത്കരണം;  രണ്ടാം ഘട്ട പരിശീലനം ഞായറാഴ്ച മുതല്‍

റിയാദ്: മൊബൈല്‍ കടകളില്‍ സെപ്റ്റംബര്‍ മുതല്‍ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണമെന്ന നിയമം നടപ്പാക്കുന്നതിന്‍െറ മുന്നോടിയായി സ്വദേശികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നതിന്‍െറ രണ്ടാം ഘട്ടം ഞായറാഴ്ച തുടങ്ങും. ടെക്നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിങ് കോര്‍പറേഷന്‍െറ (ടി.വി.ടി.സി) നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഞായറാഴ്ച മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ പരിശീലനം തുടങ്ങും. മൊബൈല്‍ വില്‍പന, അറ്റകുപ്പണി, കസ്റ്റമര്‍ കെയര്‍ എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. റമദാന്‍ ഒന്നു മുതലാണ് മൊബൈല്‍ കടകളില്‍ സൗദി ജീവനക്കാര്‍ വേണമെന്ന നിയമം നടപ്പാക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ ഒരു കടയില്‍ പകുതി ജീവനക്കാര്‍ സൗദികളായിരിക്കണമെന്നാണ് നിര്‍ദേശിച്ചിരുന്നത്. ഇതനുസരിച്ചുള്ള ക്രമീകരണങ്ങള്‍ കടയുടമകള്‍ ഏര്‍പ്പെടുത്തി വരികയാണ്. തീരുമാനം നടപ്പാക്കാത്തവരെ കണ്ടത്തൊന്‍ വ്യാപകമായ പരിശോധനയാണ് നടക്കുന്നത്. സൗദി ജീവനക്കാരെ നിയമിക്കാത്ത കടകള്‍ അടച്ചു പൂട്ടി. പലര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തൊഴില്‍ വകുപ്പിന്‍െറ തീരുമാനം വരുന്നതിന് മുമ്പായി സ്വദേശി യുവതി, യുവാക്കളെ സജ്ജമാക്കുന്നതിന് ടി.വി.ടി.സിയുടെ നേതൃത്വത്തില്‍ അറ്റകുറ്റപ്പണിയിലും മറ്റും പരിശീലനം നല്‍കയിരുന്നു. ഹ്രസ്വകാല പരിശീലനം പൂര്‍ത്തിയാക്കിയവരാണ് പല കടകളിലും ജോലിയില്‍ പ്രവേശിച്ചത്. 25000 സ്വദേശികള്‍ക്കാണ് ഈ രീതിയില്‍ അടിസ്ഥാന വിദ്യാഭ്യാസം നല്‍കിയത്. സെപ്റ്റംബറോടെ മുഴുവന്‍ ജീവനക്കാരും സൗദികളായിരിക്കണമെന്നാണ് നിയമം. ഇതോടെ കൂടുതല്‍ സ്വദേശികള്‍ ഈ രംഗത്ത് ആവശ്യമായി വരും. ഇവര്‍ക്ക് റിപ്പയറിങിലും മറ്റും പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ടി.വി.ടി.സി അധികൃതര്‍ രണ്ടാം ഘട്ടം തുടങ്ങുന്നത്. 18 വയസ്സിന് മുകളിലുള്ള ആര്‍ക്കും ഇതിനായി അപേക്ഷിക്കാം. ആദ്യ ഘട്ടത്തില്‍ 95 ശതമാനം പേരും മികച്ച രീതിയില്‍ പരിശീലനം നേടിയാണ് പുറത്തിറങ്ങിയതെന്ന് അധികൃതര്‍ വ്യക്തമാക്കി. മാനവ വിഭവ ശേഷി വകുപ്പിന്‍െറയും തൊഴില്‍ വകുപ്പിന്‍െറയും സഹകരണത്തോടെയാണ് പരിശീലന പരിപാടികള്‍ നടക്കുന്നത്. മൊബൈല്‍ കടകള്‍ സ്വന്തമായി തുടങ്ങാനാഗ്രഹിക്കുന്ന സ്വദേശികള്‍ക്ക് രണ്ട് ലക്ഷം വരെ വായ്പ നല്‍കാനും അധികൃതര്‍ തയാറായിട്ടുണ്ട്.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.