13383 മൊബൈല്‍ കടകളില്‍ പകുതി ജീവനക്കാര്‍ സ്വദേശികള്‍ 

റിയാദ്: വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മൊത്തം മൊബൈല്‍ കടകളില്‍ 13383 സ്ഥാപനങ്ങള്‍ 50 ശതമാനം സ്വദേശികളെ ജീവനക്കാരായി നിയമിച്ചതായി തൊഴില്‍, സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. 
റമദാന്‍ ഒന്നു മുതലുള്ള കണക്കാണിത്. സെപ്റ്റംബര്‍ മുതല്‍ മുഴുവന്‍ കടകളിലും സൗദി ജീവനക്കാരായിരിക്കണമെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ കര്‍ശന നിര്‍ദേശം. ഏറ്റവും കൂടുതല്‍ സ്ഥാപനങ്ങളില്‍ സൗദിവത്കരണം നടപ്പാക്കിയത് കിഴക്കന്‍ മേഖലയിലാണ്. 3754 കടകളിലാണ് കിഴക്കന്‍ പ്രവിശ്യയില്‍ 50 ശതമാനം സൗദി ജീവനക്കാരെ നിയമിച്ചത്. 1994 കടകളുമായി റിയാദ് രണ്ടാം സ്ഥാനത്താണ്. തൊഴില്‍ മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ 2427 ക്രമക്കേടുകള്‍ കണ്ടത്തെി. കിഴക്കന്‍ പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനങ്ങള്‍ കണ്ടത്തെിയത്. 662. ഏറ്റവും കുറവ് നജ്റാനിലാണ്. 10. 1772 സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ട്. അസീര്‍ പ്രവിശ്യയില്‍ മാത്രം 464 കടകള്‍ അടച്ചു പൂട്ടി. 655 കടകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിഴക്കന്‍ പ്രവിശ്യയില്‍ 4184 കടകളിലാണ് പരിശോധന നടന്നത്. 4184 കടകളില്‍ ഇവിടെ ഉദ്യോഗസ്ഥരത്തെി.
 റിയാദ് 2295, മക്ക 1791, ഖസീം 1752, അസീര്‍ 1488, മദീന 1183 എന്നിങ്ങനെയാണ് മറ്റു പ്രദേശങ്ങളുടെ കണക്ക്. സൗദിവത്കരണം നടപ്പാക്കാത്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് തൊഴില്‍ വകുപ്പ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഡോ. ഫഹദ് ബിന്‍ അബ്ദുല്ല മുന്നറിയിപ്പ് നല്‍കി.
 ഹാഇല്‍, തബൂക്ക്, ബാഹ, അല്‍ജൗഫ്, വടക്കന്‍ അതിര്‍ത്തി, ജീസാന്‍ എന്നിവിടങ്ങളിലെല്ലാം തൊഴില്‍ വകുപ്പ് പരിശോധന നടത്തി. മാനവ വിഭവ ശേഷി വകുപ്പ്, ടെലികമ്യൂണിക്കേഷന്‍, വാണിജ്യം എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനകള്‍ നടന്നു വരുന്നത്. ക്രമക്കേടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ www.rasd.ma3an.gov.sa എന്ന വെബ്സൈറ്റിലോ, 19911 എന്ന നമ്പറിലോ വിവരം നല്‍കണം. നിയമം നടപ്പാക്കുന്നതില്‍ വിട്ടു വീഴ്ചയുണ്ടാവില്ളെന്നും പിന്നോട്ടു പോകില്ളെന്നും തൊഴില്‍ മന്ത്രി ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
തീരുമാനം നടപ്പായാല്‍ മലയാളികളടക്കം ആയിരക്കണക്കിന് വിദേശികളുടെ ജോലി നഷ്ടപ്പെടും. സെപ്റ്റംബറോടെ എല്ലാ കടകളിലും മുഴുവന്‍ ജീവനക്കാരും സൗദികളാവുന്നതിനെ തുടര്‍ന്നാണിത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.