????? ?????????????? ?????????????? ???? ???????? ??? ???? ???????

റിയോ ഒളിമ്പിക്സ് അഞ്ചു സൗദി വനിതകള്‍

റിയാദ്: അടുത്ത മാസം നടക്കുന്ന റിയോ ഒളിമ്പിക്സില്‍ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് അഞ്ച് വനിതകള്‍ മത്സരത്തിനിറങ്ങും. സാറ അല്‍ അക്തര്‍, ലുബ്ന അല്‍ ഉമൈര്‍, കരിമാന്‍ അല്‍ ജദൈല്‍, വുജുദ് ഫഹ്മി, ദല്‍മ അല്‍ മുല്‍ഹിസ് എന്നിവരുടെ പേരുകളാണ് സൗദി ഒളിമ്പിക്സ് കമ്മിറ്റി അംഗീകരിച്ചത്. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലെ 800 മീറ്റര്‍ മത്സരത്തില്‍ പങ്കെടുത്ത സാറ അല്‍ അക്തര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ലുബ്ന ഫെന്‍സിങിലും കരിമാന്‍ ജാദല്‍ നൂറ് മീറ്റര്‍ ഓട്ടത്തിലും വുജുദ് ജുഡോയിലുമാണ് മത്സരിക്കുക. സിംഗപ്പൂരില്‍ നടന്ന സമ്മര്‍ ഒളിമ്പിക്സില്‍ അശ്വാരൂഢ  മത്സരത്തില്‍ പങ്കെടുത്തതിന് ശേഷമാണ്  ദല്‍മ റിയോ ഒളിമ്പിക്സിന് എത്തുന്നത്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.