????????? ????? ??????????? ????????????? ????????????

പുണ്യങ്ങളുടെ രാപ്പകലുകളില്‍ മക്കയിലും  മദീനയിലും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ഥനകള്‍

ജിദ്ദ: വിശുദ്ധ റമദാനിന്‍െറ പുണ്യരാപകലുകളില്‍ മക്കയിലും മദീനയിലും ലക്ഷക്കണക്കിന് വിശ്വാസികള്‍ ആത്മീയ സായൂജ്യത്തിന്‍െറ നിറവില്‍ പ്രാര്‍ഥയോടെ കഴിച്ചു കൂട്ടി. റമദാനിലെ അവസാനത്തെ വെള്ളിയാഴ്ചയും ഇരുപത്തി ഏഴാം രാവും  ഒത്തു വന്ന ദിനത്തില്‍ ഇരുഹറമുകളിലും ധ്യാനനിരതരായ വിശ്വസികളുടെ വീര്‍പുമുട്ടലായിരുന്നു. പത്ത് ലക്ഷത്തിലേറെ പേര്‍ മക്കയിലും അഞ്ച് ലക്ഷത്തിലധികം പേര്‍ മദീനയിലും സംഗമിച്ചു എന്നാണ് കണക്ക്. ജുമുഅയില്‍ പങ്കെടുക്കാന്‍ വ്യാഴാഴ്ച രാത്രി മുതല്‍ തന്നെ മക്കയിലേക്കും മദീനയിലേക്കും വിശ്വാസികള്‍ ഒഴുകി. 50 ഡിഗ്രിക്ക് മുകളില്‍ കടന്ന ചൂടിനെ വക വെക്കാതെ എല്ലാ തെരുവുകളും ഇരു ഹറമുകളെയും ലക്ഷ്യമാക്കി നീങ്ങി. ഹറമില്‍ ജുമുഅയില്‍ പങ്കെടുക്കാന്‍ പുറപ്പെട്ട ആയിരങ്ങള്‍ക്ക് റോഡുകളിലും പുറത്തെ കെട്ടിടങ്ങളിലും നമസ്കരിക്കേണ്ടി വന്നു. ജുമുഅക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ മസ്ജിദുല്‍ ഹറാം പള്ളി നിറഞ്ഞു കവിഞ്ഞു.  വൈകിയത്തെിയവരെ അടുത്തിടെ വികസനം പൂര്‍ത്തിയായ കെട്ടിട ഭാഗങ്ങളിലേക്ക് തിരിച്ചുവിട്ടു. മസ്ജിദുല്‍ ഹറാമിലെ ജുമുഅ ഖുതുബക്കും നമസ്കാരത്തിനും ഡോ. സ്വാലിഹ് ബിന്‍ മുഹമ്മദ് ആല്‍ ത്വാലിബ് നേതൃത്വം നല്‍കി. റമദാന്‍ വിടപറയാന്‍ അവശേഷിക്കുന്ന മണിക്കൂറുകളിലെ നന്മകളും പുണ്യവും ആര്‍ജ്ജിക്കാന്‍ ധൃതികൂട്ടണമെന്ന് ഹറം ഇമാം ഉദ്ബോധിപ്പിച്ചു. 
പകല്‍ മാഞ്ഞതോടെ ആരാധനകള്‍ക്ക് ആയിരം മാസങ്ങളെക്കാള്‍പുണ്യം ലഭിക്കുന്ന ‘ലൈലത്തുല്‍ ഖദ്ര്‍’ പ്രതീക്ഷിച്ച് മനമുരുകി പ്രാര്‍ഥനയിലായിരുന്നു വിശ്വാസികള്‍. ഖിയാമുലൈ്ളലും വിത്റും തഹജ്ജുദ് നമസ്കാരങ്ങളും ഖുര്‍ആന്‍ പാരായണവും സ്തുതികീര്‍ത്തനങ്ങളുമായി അവര്‍ രാവിനെ പകലാക്കി. വ്യക്തിപരമായ തേട്ടങ്ങളോടൊപ്പം ലോകസമാധാനത്തിനുവേണ്ടിയുള്ള പ്രാര്‍ഥനകളും അലയടിച്ചു. പുണ്യമാസം വിടപറയുന്നതിന്‍െറ വിരഹവേദനയും പാപമോചനത്തിനുള്ള തേടലുമായി ഒരു പകലും രാത്രിയും തിരുസന്നിധിയില്‍ കഴിച്ചുകൂട്ടാനായതിന്‍െറ ആത്മനിര്‍വൃതിയോടെയാണ് വിശ്വാസികള്‍ മക്കയോടും മദീനയോടും വിട പറഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.