Posted On
date_range Updated On
date_range ജിദ്ദയിലെ സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളില്‍ പരിശോധന
ജിദ്ദ: മികച്ച ആരോഗ്യ സേവനം ലഭ്യമാക്കുന്നതിന്‍െറ ഭാഗമായി ജിദ്ദയിലെ സ്വകാര്യ ആശുപത്രികളിലും ക്ളിനിക്കുകളിലും ഫാര്‍മസികളിലും സൗദി ആരോഗ്യ മന്ത്രാലയം റെയ്ഡ് നടത്തി. സ്വകാര്യ ആശുപത്രികള്‍, മെഡിക്കല്‍ കോംപ്ളക്സുകള്‍, പ്രകൃതി ചികിത്സ കേന്ദ്രങ്ങള്‍, നേത്ര പരിശോധന കേന്ദ്രങ്ങള്‍, ദന്താശുപത്രികള്‍ തുടങ്ങിയ 105 സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്.
സ്വകാര്യ ഫാര്‍മസികളില്‍ 240 പരിശോധനകള്‍ നടന്നതായും ആരോഗ്യ മന്ത്രാലയം സ്വകാര്യ മേഖല ജിദ്ദ ഓഫീസ് മേധാവി ഡോ. മുഹമ്മദ് ബാജുബൈര്‍ അറിയിച്ചു.
സുരക്ഷ പരിശോധനകളില്‍ ക്രമക്കേട് കണ്ടത്തെിയ രണ്ട് ആരോഗ്യ കേന്ദ്രങ്ങളും ഒരു മെഡിക്കല്‍ കോംപ്ളക്സും പൂട്ടിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.