പെര്‍മിറ്റില്ലാത്ത ഹാജിമാരെ  കടത്തിയ 51 പേര്‍ക്ക് ശിക്ഷ

റിയാദ്: പെര്‍മിറ്റില്ലാത്ത തീര്‍ഥാടകര്‍ക്കും അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും ഗതാഗത സൗകര്യം, താമസം എന്നിവ നല്‍കി സഹായിച്ചവര്‍ക്ക് തടവും പിഴയും വിധിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) വ്യക്തമാക്കി. സൗദി ഇഖാമ, തൊഴില്‍ നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിനാണ് സ്വദേശികളും വിദേശികളുമായ 51 പേര്‍ക്ക് ശിക്ഷ വിധിച്ചത്. ജയില്‍, പിഴ, വാഹനം തടഞ്ഞുവെക്കല്‍, പേര് പരസ്യപ്പെടുത്തല്‍ എന്നിവ അടങ്ങുന്നതാണ് വിവിധ ശിക്ഷകള്‍. നിയമാനുസൃതമല്ലാതെ രാജ്യത്ത് തങ്ങുന്നവര്‍ക്ക് അനധികൃതമായി ഹജ്ജും ഉംറയും നിര്‍വഹിക്കുന്നവര്‍ക്കും ഏതെങ്കിലും തരത്തില്‍ പിന്തുണ നല്‍കുന്നത് ശിക്ഷാര്‍ഹമാണെന്ന് ജവാസാത്ത് വൃത്തങ്ങള്‍ ഓര്‍മിപ്പിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.