മൂന്നാമത് സൗദി ചലച്ചിത്ര മേള:  30 ചിത്രങ്ങള്‍ രജിസ്റ്റര്‍ ചെയ്തു 

ദമ്മാം: മൂന്നാമത് സൗദി ചലച്ചിത്ര മേളയുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുമ്പോള്‍ നിര്‍മാതാക്കളില്‍ നിന്ന് മികച്ച പ്രതികരണം. ഇതുവരെ 30 ഹ്രസ്വ ചിത്രങ്ങളും 28 തിരക്കഥകളും രജിസ്റ്റര്‍ ചെയ്തതായി സംഘാടകര്‍ അറിയിച്ചു. ജനുവരി 27 വരെയാണ് രജിസ്ട്രേഷനുള്ള അവസാന തിയതി. ഹ്രസ്വ ചിത്രങ്ങള്‍ക്കു പുറമെ ഡോക്യൂമെന്‍ററി, കുട്ടികളുടെ ചലച്ചിത്രം, സൗദി നഗരങ്ങളെ കുറിച്ച് തയാറാക്കിയ ഡോക്യൂമെന്‍ററികള്‍ എന്നീ വിഭാഗത്തിലും മത്സരമുണ്ടാവും. saudifilmfestival.org എന്ന വെബ്സൈറ്റിലാണ് രജിസ്ട്രേഷന്‍ നടത്തേണ്ടത്. സാംസ്കാരിക വകുപ്പിന് കീഴില്‍ ദമ്മാം കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് അസോസിയേഷനാണ് ഹ്രസ്വ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ മികച്ച പ്രതികരണമാണ് മേളക്കുണ്ടായത്. സൗദിയുടെ ചലച്ചിത്ര രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കാന്‍ മേളക്ക് സാധിച്ചിട്ടുണ്ടെന്നും വരാനിരിക്കുന്ന ഉത്സവവും ചലച്ചിത്ര പ്രേമികള്‍ക്ക് വേറിട്ട അനുഭവമായിരിക്കുമെന്നും കള്‍ച്ചര്‍ ആര്‍ട്സ് അസോസിയേഷന്‍ പ്രസിഡന്‍റ് സുല്‍ത്താന്‍ ബാസി അറിയിച്ചു. സൗദിയിലെ ചലച്ചിത്ര നിര്‍മാണത്തില്‍ സമഗ്ര പുരോഗതിയെന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. രാജ്യത്തിന്‍െറ സംസ്കാരം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള സാധ്യതകളാണ് ഇതിലൂടെ കൈവരുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ ദമ്മാമില്‍ നടന്ന മേളയില്‍ വനിതകളടക്കം നിരവധി യുവ സംവിധായകര്‍ വിവിധ വിഭാഗങ്ങളില്‍ മത്സരിക്കാനത്തെിയത് ഇതിന്‍െറ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രേഷന്‍െറ പുരോഗതി വിലയിരുത്തുന്നതിനും മറ്റുമായി ദമ്മാം കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്സ് ഹാളില്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ പങ്കെടുത്തു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.