റിയാദ്: അന്താരാഷ്ട്ര മാധ്യമ നഗരങ്ങളുടെ മാതൃകയില്‍ സൗദി അറേബ്യയില്‍ പുതിയ ‘മീഡിയ സിറ്റി’ സ്ഥാപിക്കുന്നു. പ്രാദേശിക, രാജ്യാന്തര മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ സ്ഥാപനങ്ങള്‍ക്കും സാങ്കേതിക, പശ്ചാത്തല സൗകര്യങ്ങള്‍ പ്രദാനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന കേന്ദ്രം തലസ്ഥാന നഗരിയായ റിയാദിലാണ് വരുന്നത്. രാജ്യത്തിന്‍െറ നിയമങ്ങള്‍ക്കും വ്യവസ്ഥകള്‍ക്കും ഉള്ളില്‍ നിന്നുള്ള സ്വാതന്ത്ര്യം മാധ്യമസ്ഥാപനങ്ങള്‍ക്ക് അനുവദിക്കുമെന്ന് വാര്‍ത്ത വിനിമയ, സാംസ്കാരിക മന്ത്രി ആദില്‍ അത്തുറൈഫി വ്യക്തമാക്കി. രാജ്യാന്തര രംഗത്ത് സൗദിയുടെ മാധ്യമ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനുള്ള വിപുലമായ പദ്ധതിയുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നത്. വിദഗ്ധമായ രീതിയില്‍ ഈ രംഗത്ത് മുന്നേറാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.