ജിദ്ദ: ബദല്‍ വരുമാന മാര്‍ഗങ്ങള്‍ ആരായുമെന്ന സര്‍ക്കാരിന്‍െറ പ്രഖ്യാപിത നിലപാടിന് ഊര്‍ജമേകി വിനോദസഞ്ചാര മേഖല കുതിപ്പിനൊരുങ്ങുന്നു. സഞ്ചാരികളെ ലക്ഷ്യം വെച്ച് രാജ്യത്തിന്‍െറ വിവിധ പ്രവിശ്യകളില്‍ നിരവധി ഹോട്ടലുകളാണ് ഉയരുന്നത്. എല്ലാത്തരം സഞ്ചാരികളെയും തൃപ്തിപ്പെടുത്തുന്ന 52 പുതിയ ഹോട്ടലുകളാണ് ഈ വര്‍ഷം മാത്രം വിവിധ നഗരങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുക. ഇവയില്‍ എല്ലാമായി മൊത്തം 20,000 ലേറെ മുറികളും ഉണ്ടാകും. സൗദി അറേബ്യയുടെ ടൂറിസം ചരിത്രത്തിലാദ്യമായാണ് ഇത്രയധികം ഹോട്ടലുകള്‍ ഒരുവര്‍ഷം പ്രവര്‍ത്തനം തുടങ്ങുന്നത്. ആകെ 124 ഹോട്ടല്‍ പദ്ധതികളാണ് വിവിധ നഗരങ്ങളിലായി പുരോഗമിക്കുന്നത്. മൊത്തം 47,431 മുറികളും. ഇതുകൂടാതെ ഒട്ടനവധി ഹോട്ടലുകളും ഉല്ലാസ കേന്ദ്രങ്ങളും നിര്‍മാണഘട്ടത്തിലാണ്. ഈ വര്‍ഷത്തെ ആദ്യത്തെ വന്‍കിട ഉദ്ഘാടനം നടക്കുന്നത് ജിദ്ദയിലാണ്. തുറമുഖ നഗരത്തെ തങ്ങളുടെ സാന്നിധ്യം ഉറപ്പിച്ച് ആഗോള ഹോട്ടല്‍ ഗ്രൂപ്പായ റിറ്റ്സ് കാള്‍ട്ടണ്‍ മാര്‍ച്ചില്‍ പ്രവര്‍ത്തനം തുടങ്ങും. 224 ഗസ്റ്റ് റൂമുകളും 30 റോയല്‍ സ്യൂട്ടുകളുമായി 63,356 ചതരുശ്ര മീറ്ററിലാണ് അറേബ്യയിലെ കമ്പനിയുടെ തിലകക്കുറിയായി ഹോട്ടല്‍ ഉയരുന്നത്. സൗദിയുടെ ആത്മീയ തലസ്ഥാനത്തിന് യോജിച്ച വിധം തന്നെയാണ് ഹോട്ടല്‍ സംവിധാനിച്ചിരിക്കുന്നത്. പിന്നാലെ മേയില്‍ കെംപിന്‍സ്കി അല്‍ ഉസ്മാന്‍ അല്‍ഖോബാറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ജൂണില്‍ റിയാദില്‍ നോബു ഹോട്ടലും തുടങ്ങും. രാജ്യത്തെ ആദ്യ നോബു ഹോട്ടലാണ് റിയാദില്‍ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.