റിയാദ്: തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ വേതനസുരക്ഷ നിയമത്തിന്‍െറ ഭാഗമായി ജോലിക്കാരുടെ ശമ്പളം കൃത്യ സമയത്ത് നല്‍കുന്നതില്‍ വീഴ്ച വരുത്തിയ പ്രമുഖ കമ്പനിക്കുള്ള മന്ത്രാലയത്തിന്‍െറ സേവനം റദ്ദ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. പത്ത് ഘട്ടങ്ങളിലായി തൊഴില്‍ മന്ത്രാലയം നടപ്പാക്കിയ നിയമം പ്രാബല്യത്തില്‍ വരുത്തുന്നതില്‍ കമ്പനി വീഴ്ചവരുത്തിയിരുന്നു.
ശമ്പളം വൈകിയതായി സ്ഥാപനത്തിലെ ചില ജോലിക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് വേതനസുരക്ഷ നിയമത്തില്‍ വീഴ്ച വരുത്തിയതായി കണ്ടത്തെിയത്.
രാജ്യത്തെ ഏതാനും സ്ഥാപനങ്ങള്‍ വേതനസുരക്ഷ നിയമം നടപ്പാക്കാത്തതായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. വേതന സുരക്ഷ നിയമത്തില്‍ നിന്ന് ആരെയും ഒഴിവാക്കിയിട്ടില്ളെന്നും മന്ത്രാലയത്തിന്‍െറ നിര്‍ദേശമനുസരിച്ച് നിയമം കൃത്യസമയത്ത് നടപ്പാക്കാത്ത മുഴുവന്‍ സ്ഥാപനങ്ങളുടെയും സേവനം റദ്ദ് ചെയ്യുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ശമ്പളം നല്‍കുന്നത് ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കാന്‍ വേതനസുരക്ഷ നിയമത്തിന്‍െറ ഭാഗമായി മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
3000 തൊഴിലാളികള്‍ക്ക് മുകളിലുള്ള സ്ഥാപനങ്ങളില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിത്തുടങ്ങിയ നിയമത്തിന്‍െറ പത്താം ഘട്ടം 100ല്‍ താഴെ ജോലിക്കാരുള്ള സ്ഥാപനത്തില്‍ ഫെബ്രുവരി ആദ്യത്തിലാണ് പ്രാബല്യത്തില്‍ വന്നത്. മന്ത്രാലയത്തിന്‍െറ ഇലക്ട്രോണിക് സേവനം റദ്ദ് ചെയ്യപ്പെടുന്നതോടെ സ്ഥാപനത്തിലെ ജോലിക്കാരുടെ ഇഖാമ പുതുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് പ്രയാസം നേരിടും.
കൂടാതെ ശമ്പളം വൈകുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് സ്പോണ്‍സറുടെ അനുവാദം കൂടാതെ കമ്പനി മാറാമെന്നും തൊഴില്‍ മന്ത്രാലയം ഇളവ് അനുവദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.