????????? ???????? ???? ???????????? ??? ???????? ??????? ????????????? ?????????????? ??????

എല്ലാവര്‍ക്കും വീട് എന്നത് അറബ് ലോകം നേരിടുന്ന വെല്ലുവിളി - മാജിദ് ബിന്‍ അബ്ദുല്ല

റിയാദ്: എല്ലാവര്‍ക്കും പാര്‍പ്പിടമെന്നത് അറബ് രാജ്യങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണെന്ന് സൗദി ഭവന നിര്‍മാണ വകുപ്പ് മന്ത്രി മാജിദ് ബിന്‍ അബ്ദുല്ല. റിയാദില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ ഭവന നിര്‍മാണ വകുപ്പ് മന്ത്രിമാരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും വീടുകള്‍ എന്ന ലക്ഷ്യവുമായാണ് സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. വിഷയം അതീവ ഗൗരവമുള്ളതാണെന്നും എല്ലാവരും ഒറ്റക്കെട്ടായി ഇതിനായി മുന്നോട്ടു വരണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. നാലാമത് സമ്മേളനമാണ് റിയാദില്‍ ചേരുന്നത്. ഈജിപ്ത്, ജോര്‍ഡന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലാണ് ഇതിന് മുമ്പ് സമ്മേളനം നടന്നത്. സര്‍ക്കാറുകള്‍ ശ്രമിച്ചാല്‍ എല്ലാവര്‍ക്കും ഭവനമെന്നത് യാഥാര്‍ഥ്യമാകില്ളെന്നും സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തം ഇക്കാര്യത്തിലുണ്ടാവണമെന്നും മന്ത്രി പറഞ്ഞു. വലിയ നിക്ഷേപ സാധ്യതകളാണ് ഈ മേഖലയിലുള്ളത്. ഭവന നിര്‍മാണം രാജ്യത്തിന്‍െറ മുഖ്യപരിഗണനയിലുള്ള വിഷയങ്ങളിലൊന്നാണ്. മറ്റു രാജ്യങ്ങളും വലിയ പ്രാധാന്യമാണ് ഈ മേഖലക്ക് നല്‍കുന്നത്. വെല്ലുവിളികളും സാധ്യതകളും അന്വേഷിക്കുന്നതിന്‍െറ ഭാഗമായാണ് അറബ് രാജ്യങ്ങളുടെ സംഗമം നടത്താന്‍ തുടങ്ങിയത്. നിരവധി ആശയങ്ങള്‍ ഇത്തരം വേദികളില്‍ ഉരുത്തിരിയുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം. പൗരന്മാരുടെ സുരക്ഷിതത്വവും സമാധാനവുമായി ബന്ധപ്പെട്ട വിഷയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്‍െറ മുഖഛായ മാറ്റുന്ന സ്വപ്ന പദ്ധതിയായ വിഷന്‍ 2030ല്‍ ഭവന നിര്‍മാണത്തിന് പ്രധാന പരിഗണന നല്‍കിയതും ഇക്കാരണത്താലാണെന്നും മന്ത്രി പറഞ്ഞു.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.