‘ഓര്‍മകളുടെ തീരത്ത് ഒരുവട്ടം കൂടി’

ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ഓഫ് ആര്‍ട്സ് ആന്‍റ് സയന്‍സിന്‍െറ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഒസീമിയ ജിദ്ദ ചാപ്റ്റര്‍  ‘ഒരുവട്ടം കൂടി’ സംഗമം സംഘടിപ്പിച്ചു. ഫലസ്തീന്‍ സ്ട്രീറ്റിലെ ദുര്‍റ വില്ലയില്‍ സംഘടിപ്പിച്ച പരിപാടി  പൂര്‍വ വിദ്യാര്‍ഥിയും സാമൂഹ്യ പ്രവര്‍ത്തകനുമായ അബൂബക്കര്‍ അരിമ്പ്ര ഉദ്ഘാടനം ചെയതു. പ്രസിഡന്‍റ് ബഷീര്‍ തൊട്ടിയന്‍ അധ്യക്ഷത വഹിച്ചു. ഡോ. ഇസ്മായില്‍ മരുതേരി മുഖ്യപ്രഭാഷണം നടത്തി.  ഹമീദ് കരിമ്പിലാക്കല്‍ സംഗീത ദൃശ്യാവിഷ്കാരം നടത്തി. കരീം മാവൂര്‍, ആശാ ഷിജു, ശിഹാബ്, ഫൈസല്‍ മക്ക എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. 
സംഗമത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പായസ മത്സരത്തില്‍ ലുബ്ന സജീര്‍, ലീന അബ്്ദുല്‍ ലത്തീഫ്, നബ്ല ഖാന്‍ എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 
ഡോ. ജോഷ്ന ഫാബിദ്, ഷെറീന ഹൈദര്‍ മത്സരം വിലയിരുത്തി.  പൂര്‍വ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മുതിര്‍ന്ന പ്രതിനിധിയായ ഹമീദ് കരിമ്പുലാക്കലിനുള്ള ഉപഹാരം നാസര്‍ ഇത്താക്ക വിതരണം ചെയ്തു. ഭാരവാഹികളായ ശിഹാബ് പൂക്കോട്ടൂര്‍, ഇ.കെ  റഫീഖ്, ലത്തീഫ് പുളിക്കല്‍, നിഷാദ് അലവി എന്നിവര്‍ വിവിധ സെഷനുകള്‍ നിയന്ത്രിച്ചു. ഷൈമ അഫീസ്, ജ്ന സാലിം, നസ്റീന നൗഷാദ്  എന്നിവര്‍ സ്ത്രീകള്‍ക്കുള്ള പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മജീദ്  അരിമ്പ്ര, കബീര്‍ കൊണ്ടോട്ടി, അഷറഫ് ആക്കോട്, ലത്തീഫ് പൊന്നാട്, അമ്പാടി കുഞ്ഞാപ്പു, അബു ഹമീദ്, മുസ്താഖ് മധുവായി, ജംഷിദ് നീറാട്, നൗഷാദ് ബാവ, അഫ്സല്‍ അല്‍ഗാംദി, നിസാര്‍, അമീന്‍, ഹനീഫ ബംഗാളത്ത്, ടി.പി നാസര്‍, വി.പി സമീര്‍ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെ.എന്‍.എ ലത്തീഫ് സ്വാഗതവും കെ.ടി മുസ്തഫ നന്ദിയും പറഞ്ഞു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.