സിറിയ: അറബ്-യൂറോപ്പ്  വിദേശകാര്യ മന്ത്രിമാര്‍ സമ്മേളിച്ചു

റിയാദ്: അറബ്-യൂറോപ് വിദേശകാര്യ മന്ത്രിമാരുടെ അസാധാരണ യോഗം ചൊവ്വാഴ്ച കയ്റോയിലെ അറബ് ലീഗ് ആസ്ഥാനത്ത് ചേര്‍ന്നു. 
സിറിയയിലെ അലപ്പോയിലും ഇതര നഗരങ്ങളിലും നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തില്‍ ചേര്‍ന്ന യോഗം മേഖലയിലെ സുരക്ഷക്കും അറബ്, യൂറോപ്യന്‍ സഹകരണത്തിനുമുള്ള ദ്വിവര്‍ഷ പദ്ധതിക്ക് അംഗീകാരം നല്‍കിയതായി സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗൈത് പറഞ്ഞു. 
സിറിയന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അറബ് ലീഗ് വിളിച്ചുചേര്‍ത്ത അറബ് വിദേശകാര്യ മന്ത്രാമാരുടെ യോഗത്തിലേക്ക് യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളെയും ക്ഷണിക്കുകയായിരുന്നു. നിലവില്‍ അറബ് ലീഗ് അധ്യക്ഷത പദവിയിലുള്ള തുനീഷ്യന്‍ വിദേശകാര്യ മന്ത്രി ഖമീസ് ജീന്‍ഹാവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ യൂറോപ്യന്‍ യൂനിയനെ പ്രതിനിധീകരിച്ച് വിദേശ രാഷ്ട്രീയ, സുരക്ഷ പ്രതിനിധി ഫെഡറിക് മോഗര്‍നിയും മറ്റു ഉന്നതരും സംബന്ധിച്ചു. മേഖലയിലെ സുരക്ഷ വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ അറബ്, യൂറോപ് സഹകരണത്തിനുള്ള 2016-18 ദ്വിവര്‍ഷ പദ്ധതി അംഗീകരിച്ചതായി അറബ് ലീഗ് സെക്രട്ടറി ജനറല്‍ അഹ്മദ് അബുല്‍ഗൈത് പറഞ്ഞു. സൗദി വിദേശകാര്യ മന്ത്രി ആദില്‍ ബിന്‍ അഹ്മദ് അല്‍ജുബൈര്‍, അറബ് പ്രതിനിധി അഹ്മദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍ഖത്താന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സൗദി സംഘം സമ്മേളനത്തില്‍ പങ്കെടുത്തത്. 
തീവ്രവാദം തടയല്‍, കൂട്ട നശീകരണ ആയുധങ്ങളുടെ വ്യാപനം തടയല്‍ എന്നിവ സമ്മേളന അജണ്ടയായിരുന്നു. സിറിയ, ലിബിയ, യമന്‍, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലെ സുരക്ഷ സാഹചര്യം യോഗം വിലയിരുത്തി. ഫലസ്തീന്‍ പ്രശ്ന പരിഹാരത്തിന് ഐക്യരാഷട്ര സഭ മുന്നോട്ടുവെച്ച പദ്ധതി നടപ്പാക്കണമെന്നും സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.