???????? ??????? ??????? ????????????? ????????????

അസീറില്‍ വ്യാപക പരിശോധന; 1164 പേര്‍ പിടിയില്‍

അസീര്‍: പ്രവിശ്യയില്‍ നിയമലംഘകരെയും ക്രിമിനലുകളെയും കണ്ടത്തെുന്നതിനായി നടത്തിയ വ്യാപക പരിശോധനയില്‍ 1164 പേര്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. ഇതില്‍ 547 പേര്‍ താമസ, തൊഴില്‍ നിയമ ലംഘകരാണ്. 76 പേര്‍ വിവിധ കേസുകളില്‍ പിടികിട്ടാനുള്ളവരാണ്. 34 പേര്‍ യാചകരാണ്. പ്രവിശ്യയുടെ മുക്കിലും  മൂലയിലും പൊലീസ് ഒരേ സമയമാണ് പരിശോധന നടത്തിയത്. വാഹനങ്ങളിലും താമസ കേന്ദ്രങ്ങളിലും മറ്റും പരിശോധനകള്‍ നടന്നു. 4389 ട്രാഫിക് നിയമലംഘനങ്ങള്‍ പിടികൂടി. 17 മദ്യ നിര്‍മാണ കേന്ദ്രങ്ങളാണ് കണ്ടത്തെിയത്. 432 സ്ഫോടക വസ്തുക്കള്‍ പിടികൂടി. ഇതു കൂടാതെ ഹഷീഷ്, ഖാത്, കാപ്റ്റഗോണ്‍ ഗുളികകള്‍ തുടങ്ങി മയക്കു മരുന്നിന്‍െറ വന്‍ ശേഖരവും കണ്ടത്തെി. മോഷ്ടിച്ച 15 കാറുകള്‍ 11 തോക്കുകള്‍, 86 റൗണ്ട് വെടിവെക്കാനാവശ്യമായ തിരകള്‍ എന്നിവയും പരിശോധനയില്‍ പിടികൂടിയതായി അസീര്‍ മേഖല പൊലീസ് മേധാവി മേജര്‍ ജനറല്‍ സാലിഹ് ഖര്‍സഅി വെളിപ്പെടുത്തി. മദ്യ മാഫിയയിലെ അംഗങ്ങള്‍, മയക്കു മരുന്ന് വിതരണക്കാര്‍, മദ്യം കടത്തുന്നവര്‍ എന്നിവരെയും അറസ്റ്റു ചെയ്തു. ഭൂരിഭാഗവും ആഫ്രിക്കന്‍ വംശജരാണ് പിടിയിലായിരിക്കുന്നത്. മേഖലയില്‍ തുടര്‍ന്നും പരിശോധനകള്‍ നടത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.