റിയാദ്: സിറിയയില്‍ നടക്കുന്ന കൂട്ടക്കൊലയെ സൗദി മന്ത്രിസഭ ശക്തമായ ഭാഷയില്‍ അപലപിച്ചു. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് അലപ്പോ സംഭവങ്ങളെ മനുഷ്യക്കശാപ്പെന്ന് വിശേഷിപ്പിച്ചത്.
സിറിയയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം തടയാന്‍ മേഖലയിലെയും അന്താരാഷ്ട്ര തലത്തിലുമുള്ള വിവിധ വേദികള്‍ ഒന്നിക്കണമെന്ന് സൗദി അറേബ്യ ഇതിനകം ആവര്‍ത്തിച്ച് അഭ്യര്‍ഥിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ രക്ഷാസമിതി സിറിയന്‍ വിഷയത്തില്‍ നിഷ്ക്രിയമാണെന്നും തുറന്നടിച്ചിരുന്നു.
വിദേശ സഹായത്തിന്‍െറ മുഖ്യപങ്ക് സിറിയന്‍ അഭയാര്‍ഥികള്‍ക്കാണ് നല്‍കുന്നതെന്നും മന്ത്രിസഭ വ്യക്തമാക്കി.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍ തുടങ്ങി ജീവല്‍പ്രധാനമായ സ്ഥാപനങ്ങള്‍ പോലും വിവേചനം കൂടാതെ ആക്രമിക്കപ്പെടുകയും സിവിലിയന്മാരുടെ ഒഴിച്ചുപോക്കിനെപ്പോലും തടയപ്പെടുകയും ചെയ്യുന്ന സാഹചര്യമാണ് അലപ്പോയിലും സിറിയയുടെ മറ്റു നഗരങ്ങളിലുമുള്ളത്.
യമനിലെ ഏദനിലുണ്ടായ തീവ്രവാദ ആക്രമണത്തെയും യോഗം അപലപിച്ചു.
ജോര്‍ഡന്‍, തുര്‍ക്കി എന്നിവിടങ്ങളിലുണ്ടായ തീവ്രവാദി ആക്രമണങ്ങളെയും അപലപിച്ച യോഗം ഈ രാജ്യങ്ങള്‍ക്ക് സൗദിയുടെ അനുശോചനം അറിയിച്ചു.
അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി, പാക് സൈനിക മേധാവി എന്നിവരുമായി സൗദി നേതൃത്വം നടത്തിയ കൂടിക്കാഴ്ച മന്ത്രിസഭ വിലയിരുത്തി. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി), സൗദി പെന്‍ഷന്‍ സഭ എന്നിവയുടെ ഭരണസമിതിയില്‍ അഴിച്ചുപണി നടത്താനുള്ള നിര്‍ദേശത്തിനും അംഗീകാരം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.