ജീസാൻ: വാഹനമിടിച്ച് മലപ്പുറം കോട്ടക്കൽ ഇന്ത്യന്നൂർ സ്വദേശി ജീസാനിൽ മരിച്ചു. ജീസാനിൽ ഡ്രൈവറായി ജോലി ചെയ്തിരുന്ന യൂസുഫ് എന്ന ബാവുട്ടി (36) ആണ് മരിച്ചത്. പരേതരായ മുഹമ്മദിെൻറയും ഹവ്വാഉമ്മയുടെയും മകനാണ്. ഭാര്യ: സുമയ്യ. രണ്ടുമക്കളുണ്ട്. സഹോദരങ്ങൾ: അലി (യു.എ.ഇ), ഹുസൈൻ, ഫാത്തിമ, മറിയം, കദിയാമു. മൃതദേഹം ജീസാൻ ആശുപത്രിയിൽ. നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും.
ശാസ്താംകോട്ട സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
ജീസാൻ: കൊല്ലം കരുനാഗപ്പള്ളി ശാസ്താംകോട്ട ഐസിഎസ് ജംഗ്ഷനിൽ മേലേടത്ത് അബ്ദുൽവഹാബ് (55) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. രണ്ടു ദിവസങ്ങൾക്ക് മുമ്പ് കടുത്ത നെഞ്ചുവേദനയെ തുടർന്ന്
മുഹമ്മദ് ബിൻ നാസർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. നില വഷളായതിനെ തുടർന്ന് ഓപറേഷന് ശേഷം അത്യാഹിത വിഭാഗത്തിലായിരുന്നു. 20 വർഷത്തോളമായി ഈസ്റ്റേൺ ട്രേഡിങ് ആൻറ് കോൺട്രാക്റ്റിങ് കമ്പനിയുടെ ഷുഖൈഖ് സ്റ്റീം പവർ പ്ലാൻറിലെ ഫോർമാനായിരുന്നു. ഒന്നര വർഷം മുമ്പാണ് അവധി കഴിഞ്ഞു നാട്ടിൽ നിന്ന് വന്നത്. ആശുപത്രിയിലായ വിവരമറിഞ്ഞ് അൽഖോബാറിൽ നിന്ന് സഹോദരൻ മുഹമ്മദ് ജീസാനിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇവിടെ ഖബറടക്കും. പിതാവ്: പരേതനായ ഇബ്രാഹീം കുട്ടി. മാതാവ്: ഐഷാബീവി. ഭാര്യ: ഹാജറ ബീവി. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് റാഷിദ്.
ഹൃദയാഘാതം; ആലപ്പുഴ സ്വദേശി ദമ്മാമിൽ മരിച്ചു
ദമ്മാം: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി ദമ്മാമിൽ മരിച്ചു. ആലപ്പുഴ നെടുമുടി സ്വദേശി അമ്പാലയം രാധാകൃഷ്ണൻ (59) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറുമണിക്ക് താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടന്ന് ദമ്മാം തദാവി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഏറെക്കഴിയും മുമ്പ് മരണം സംഭവിച്ചു. 30 വർഷമായി ദമ്മാമിൽ അൽതാജ് പ്രസ്സിൽ ജോലിചെയ്തു വരികയായിരുന്നു. ഭാര്യ സവിത രണ്ട് വർഷം മുമ്പ് മരണപ്പെട്ടു. പിതാവ്: മാധവൻ നമ്പൂതിരി, മാതാവ്: അമ്മുക്കുട്ടി കുഞ്ഞമ്മ. ഏക മകൻ കാർത്തിക് ചെന്നൈയിൽ പഠിക്കുന്നു. മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനുള്ള നടപടികൾ സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിെൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.