ഒ.ഐ.സി.സി കോഴിക്കോട്  ജില്ല വാര്‍ഷികം ആഘോഷിച്ചു

ദമ്മാം: ഒ.ഐ.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി വിപുലമായ പരിപാടികളോടെ വാര്‍ഷികം ആഘോഷിച്ചു. ദമ്മാം പാരഗണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്വിസ് മത്സരം, കളറിംഗ്, ചിത്രചന, മൈലാഞ്ചിയിടല്‍ എന്നീ മത്സരങ്ങള്‍ അരങ്ങേറി. ജില്ലാ കമ്മിറ്റിയുടെ ഇതുവരെയുള്ള സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ, വിദ്യാഭ്യാസ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുള്ള പ്രദര്‍ശനം ശ്രദ്ധേയമായി. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ അബ്ദുസ്സലാം നടത്തിയ മോട്ടിവേഷനല്‍ സ്പീച്ച്, വാഴക്കുല എന്ന കവിതയെ  ആസ്പദമാക്കി കുട്ടികള്‍ അവതരിപ്പിച്ച നാടകം എന്നിവ  അരങ്ങേറി.

അല്‍അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്‍െറ സഹായത്തോടെ  സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയിരുന്നു. സാംസ്കാരിക സമ്മേളനത്തില്‍ വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളായ ദമ്മാം വനിതാ അഭയകേന്ദ്രത്തിലെ ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ് സാലിഹ്, സിറ്റി ഫ്ളവര്‍ ഗ്രൂപ് എം.ഡി  അഹമ്മദ് കോയ, അല്‍മുന സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.പി മമ്മു മാസ്റ്റര്‍ സിറാജ് പുറക്കാട്, മാത്യു ജോസഫ്, അബ്ദുല്‍ അലി കളത്തിങ്കല്‍, ഡോ.കുമാര്‍ എന്നിവരെ ആദരിച്ചു. നാസര്‍ കൊയിലാണ്ടി, അസ്ലം ഫറോഖ്, ജംഷിദ് അലി, സാലി കോഴിക്കോട്, അസീസ് വെള്ളയില്‍, അഷ്റഫ് ബി.എം കാര്‍ഗോ എന്നിവര്‍ ഉപഹാരം നല്‍കി. മത്സര വിജയികള്‍ക്ക് വാസുദേവന്‍, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അബ്ദുല്‍ വാരിസ്, നജ്മുന്നിസ അല്‍അബീര്‍, അബ്ദുസ്സലാം, സത്താര്‍ പേരാമ്പ്ര, ബാവ സ്പീഡ് എക്സ് കാര്‍ഗോ എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. നാഷനല്‍ പ്രസിഡന്‍റ് പി. എം നജീബ് ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി പ്രസിഡന്‍റ് നാസര്‍ കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അബ്ദുല്‍ വാരിസ്, അസീസ് വെള്ളയില്‍, അഷ്റഫ് മൂവ്വാറ്റുപുഴ, മാത്യു ജോസഫ്, ചെയര്‍മാന്‍, റോയ് ശാസ്താംകോട്ട എന്നിവര്‍ സംസാരിച്ചു. അസ്ലം ഫറോഖ് സ്വാഗതവും ജംഷിദ് അലി നന്ദിയും പറഞ്ഞു. റഷീദ് കൂടത്തായി, മുഹമ്മദ് മാസ്റ്റര്‍, ഇല്യാസ്, അരുണ്‍ കുമാര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. കിഴക്കന്‍ പ്രവിശ്യയിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.