പിടിയിലാകുന്നവരെ പാര്‍പ്പിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍

ജിദ്ദ: ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച് പിടിയിലാകുന്നവരെ താമസിപ്പിക്കാന്‍ മക്ക പ്രവേശ കവാടങ്ങളില്‍ പ്രത്യേക കസ്റ്റഡി കേന്ദ്രങ്ങള്‍.  ശുമൈസി, തന്‍ഈം, അല്‍കറ, ബുഹൈത്വ എന്നിവിടങ്ങളിലാണ് താത്കാലിക കസ്റ്റഡി കേന്ദ്രങ്ങള്‍ ജയില്‍ വകുപ്പ് ഒരുക്കിയിരിക്കുന്നത്. ഹജ്ജ് അനുമതി പത്രമില്ലാതെ മക്കയിലേക്ക് ആളുകളെ കടത്തുന്നവരെയും മറ്റും താത്കാലികമായി താമസിപ്പിക്കുന്നതിനാണിത്.  മക്ക മേഖല ജയില്‍ മേധാവി ജനറല്‍ ഫാഇസ് അഹ്മരി ഒരുക്കങ്ങള്‍ വിലയിരുത്തി. മക്ക ജയില്‍ മേധാവി കേണല്‍ സ്വാലിഹ് അല്‍കഹ്ത്വാനി, മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ അദ്ദേഹത്തെ അനുഗമിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.