റിയാദ്: അമേരിക്കയില്‍ ഉപരി പഠനം നടത്തിയിരുന്ന സൗദി വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമേരിക്കന്‍ വിദ്യാര്‍ഥിക്ക് ജീവപര്യന്തം തടവ്. കാലിഫോര്‍ണിയ സ്റ്റേറ്റ് സര്‍വകലാശാലയില്‍ എന്‍ജിനീയറിങ് ബിരുദ വിദ്യാര്‍ഥിയായിരുന്ന 23 കാരനായ അബ്ദുല്ല അബ്ദുല്‍ ലതീഫ് അല്‍ ഖാദിയാണ് കൊല്ലപ്പെട്ടത്. 2014 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെപ്റ്റംബര്‍ 17ന് താമസ സ്ഥലത്തു നിന്ന് കാണാതായ അബ്ദുല്ലയുടെ മൃതദേഹം ഒരു മാസത്തിന് ശേഷം ലോസ് ആഞ്ചല്‍സില്‍ നിന്ന് 200 കി.മീറ്റര്‍ അകലെ മരുപ്രദേശമായ ഇന്‍ഡിയോയില്‍ കണ്ടത്തെുകയായിരുന്നു. കാലിഫോര്‍ണിയക്കാരാനായ അഗസ്റ്റിന്‍ റൊസന്‍േറാ ഫെര്‍ണാണ്ടസ് (30) എന്നയാണ് കേസിലെ പ്രതി. അബ്ദുല്ല ഉപയോഗിച്ചിരുന്ന ഓഡി കാര്‍ വില്‍ക്കുന്നതിനായി ഓണ്‍ലൈന്‍ സൈറ്റില്‍ പരസ്യം നല്‍കിയിരുന്നു. ഇത് കണ്ട് അബ്ദുല്ലയെ സമീപിച്ച ഫെര്‍ണാണ്ടസിന് 35000 ഡോളര്‍ വില നിശ്ചയിച്ച് കാര്‍ നല്‍കാന്‍ തീരുമാനിച്ചു. പിന്നീട് കാര്‍ വാങ്ങാനെന്ന വ്യാജേനെ പണവുമായി എത്തിയ ഫെര്‍ണാണ്ടസ് അബ്ദുല്ലയെ കുത്തി കൊലപ്പെടുത്തി കാറുമായി കടന്നു കളയുകയായിരുന്നു. മൃതദേഹം കാറില്‍ തന്നെയിട്ട് പിന്നീട് ഇന്‍ഡിയോയില്‍ ഉപേക്ഷിച്ചു. മോഷ്ടിച്ച കാര്‍ പൊലീസ് പ്രതിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പരോള്‍ പോലുമില്ലാത്ത ജീവപര്യന്തം കഠിന തടവാണ് ലോസ് ആഞ്ചലസ് കോടതി ഫെര്‍ണാണ്ടസിന് നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.