ദമ്മാം: ദമ്മാമിനടുത്തുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന,് മറ്റൊരാള്‍ക്കായി കുറ്റമേറ്റ്, കഴിഞ്ഞ അഞ്ച് മാസമായി ജയിലില്‍ കഴിയുന്ന പത്തനംതിട്ട സ്വദേശി മോചനം തേടുന്നു. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി അനില്‍ കുമാറാണ് ജയില്‍ മോചനത്തിന് നഷ്ടപരിഹാരത്തുക കണ്ടത്തൊന്‍ വഴിയില്ലാത്തതിനാല്‍ സുമനസ്സുകളുടെ സഹായം തേടുന്നത്. ദമ്മാം മാര്‍ക്കറ്റിലെ മൊത്ത വ്യാപാര സ്ഥാപനത്തിലെ ഡ്രൈവറായി ജോലിചെയ്യുന്ന അനില്‍കുമാര്‍ ലൈസന്‍സില്ലാതെ വണ്ടി ഓടിച്ച് അപകടത്തില്‍ പെട്ട സുഹൃത്തിനെ രക്ഷിക്കാന്‍ സ്പോണ്‍സറുടെ നിര്‍ദേശ പ്രകാരം കുറ്റം ഏല്‍ക്കുകയായിരുന്നൂ. അപകടത്തില്‍ കാല്‍ നടയാത്രക്കാരനായ ഈജീപ്തുകാരന് പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സക്കായി ചെലവായ 16000 റിയാല്‍ നല്‍കിയാല്‍ അനില്‍ കുമാറിന്‍െറ മോചനത്തിന് സമ്മതിക്കാമെന്നാണ് ഈജിപ്ഷ്യന്‍ പൗരന്‍െറ കമ്പനി അധികൃതര്‍ അറിയിച്ചത്.
എല്ലാ കാര്യങ്ങളും താന്‍ നോക്കിക്കൊള്ളാമെന്ന ്ഉറപ്പ് പറഞ്ഞ സ്പോണ്‍സര്‍ പിന്നീട് അനില്‍ കുമാറിന്‍െറ മോചനത്തിനായി ഒന്നും ചെയ്തില്ളെന്നാണ് പരാതി. ഇക്കാര്യത്തില്‍ ഇടപെട്ട സാമൂഹിക പ്രവര്‍ത്തകരോടും സ്പോണ്‍സര്‍ സഹകരിക്കാന്‍ തയ്യാറാവുന്നില്ല. വണ്‍വെ നിരത്തിലൂടെ വാഹനം ഓടിച്ച് അപകടം സംഭവിച്ചതിനാല്‍ ഇന്‍ഷുറന്‍സ് ആനുകൂല്യവും ലഭിക്കില്ളെന്നാണറിയുന്നത്. തുച്ഛ വരുമാനക്കാരനായ അനിലിന് മോചനത്തിനായി ആവശ്യപ്പെട്ട തുക സമാഹരിക്കാന്‍ പ്രയാസകരമായ സഥിതിയിലാണ്.
മൂന്ന് പെണ്‍മക്കളും ഭാര്യയുമടങ്ങിയ അനിലിന്‍െറ കുടുംബം നാട്ടില്‍ നിത്യചെലവുകള്‍ക്ക് തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയില്‍ മോചനത്തിനുള്ള തുക കണ്ടത്തൊനാവാതെ പ്രതിസന്ധിയിലാണ് അദ്ദേഹം. മോചനത്തിന് ഇടപെടണമെന്നാവശ്യപ്പെട്ട് അനിലിന്‍െറ ഭാര്യ നവോദയ സാംസ്ക്കാരിക വേദിയോട് സഹായം അഭ്യര്‍ഥിച്ചിരുന്നു. സ്പോണ്‍സറുടെ വാക്ക് വിശ്വസിച്ച്, വഞ്ചിനയിലകപ്പെട്ട നിരപരാധിയായ അനില്‍ കുമാറിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ 0501364561, 0551874803, 0501764256 എന്നിവരുമായി ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.