സുരക്ഷാസേനക്ക് പിടികൊടുക്കാതെ തീവ്രവാദി ജീവനൊടുക്കി

ജീസാന്‍: സുരക്ഷ വിഭാഗത്തിന്‍െറ തെരച്ചിലിനിടെ തീവ്രവാദി സ്വയം പൊട്ടിത്തെറിച്ച് ജീവനൊടുക്കി. സൗദിയുടെ തെക്കന്‍ മേഖലയിലെ ബീഷയില്‍ വെള്ളിയാഴ്ചയാണ് സംഭവം. ഇഖാബ് അല്‍ഉതൈബി എന്ന പിടികിട്ടാപ്പുള്ളിയാണ് മരിച്ചത്. സൗദി അടിയന്തര സേനയും സുരക്ഷാവിഭാഗവും ചേര്‍ന്നാണ് ഇയാള്‍ക്ക് വേണ്ടി വലവീശിയത്. എന്നാല്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയം ഒൗദ്യോഗിക പ്രസ്താവന പുറത്തുവിട്ടിട്ടില്ല. അല്‍ഖുവൈഇയ്യയിലെ രഹസ്യാന്വേഷണ വിഭാഗം മേധാവിയും സ്വന്തം ഗോത്രത്തിലെ അംഗവുമായ കിതാബ് അല്‍ഉതൈബിയെ കൊലപ്പെടുത്തിയതിനാലാണ് യുവാവ് തീവ്രവാദ പട്ടികയില്‍ ഉള്‍പ്പെട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.