മത്വാഫില്‍ ഒരുങ്ങുന്നത് ഓട്ടോമാറ്റിക് കുടകള്‍

ജിദ്ദ: മത്വാഫില്‍ തീര്‍ഥാടകര്‍ക്ക് തണലേകാന്‍ സ്ഥാപിക്കുന്ന കുടകള്‍ ഓട്ടോമാറ്റിക് സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്നതും ഹറമിന്‍െറ മേല്‍തട്ടുമായി ബന്ധിപ്പിച്ചതുമായിരിക്കുമെന്നും അധികൃതര്‍ പറഞ്ഞു. കുടകള്‍ക്ക് മത്വാഫില്‍ തൂണുകളുണ്ടായിരിക്കില്ല. കിങ് അബ്ദുല്ല ഹറം വടക്ക് മുറ്റ വികസനപദ്ധതിക്ക് കീഴില്‍ കുടകള്‍ക്ക് തൂണുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ കുട മക്കയില്‍ വരുമെന്നും അധികൃതര്‍  വ്യക്തമാക്കി. തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും തണലേകുന്നതിന്‍െറ ഭാഗമായാണ് മസ്ജിദുന്നബവിയില്‍ സ്ഥാപിച്ചതുപോലെ കുടകള്‍ മക്ക ഹറം മത്വാഫിലും മുറ്റങ്ങളിലും സ്ഥാപിക്കാന്‍ സൗദി ഭരണകൂടം തീരുമാനിച്ചത്. 
ഇതോടെ തീര്‍ഥാടകര്‍ക്ക് ചൂടിന് ആശ്വാസം നല്‍കാനും ഹറമിനകത്തെ തിരക്ക് കുറക്കാനും സാധിക്കും. പൂര്‍ണമായും ഒട്ടോമാറ്റിക് സംവിധാനങ്ങളോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന കുടകള്‍ നൂതന സാങ്കേതിക സംവിധാനങ്ങളോട് കൂടിയതായിരിക്കും. അതിനിടെ , താല്‍കാലിക മത്വാഫ് പൊളിച്ചു നീക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. പൊളിക്കല്‍ പ്രവൃത്തി 75 ശതമാനമത്തെി. മത്വാഫിന്‍െറ കിഴക്ക് ഭാഗത്താണ് ഇനി പൊളിച്ചു നീക്കാനുള്ളത്. വരുംദിവസങ്ങളിലായി അത് പൂര്‍ത്തിയാകും. തീര്‍ഥാടകരുടെയും സന്ദര്‍ശകരുടെയും സുരക്ഷക്കാവശ്യമായ മുന്‍കരുതലുകള്‍ സ്ഥലത്ത് ഇരട്ടിയാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.