ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ ശൈബ എണ്ണപ്പാടത്തിന്‍െറ വികസന പദ്ധതികള്‍ അടുത്ത മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സൗദി അരാംകോ പദ്ധതിയിടുന്നു. കമ്പനിയുടെ മൊത്തം ഉല്‍പാദന ശേഷി നിലനിര്‍ത്തുന്നതിനാണിത്. പണി പൂര്‍ത്തിയാകുന്നതോടെ ശൈബ എണ്ണപ്പാടത്തിന്‍െറ ഉല്‍പാദന ശേഷി പ്രതിദിനം ഏഴരലക്ഷം ബാരലില്‍ നിന്ന് ദശലക്ഷം ബാരലായി ഉയരും. ഇതോടെ അരാംകോയുടെ മൊത്തം ഉല്‍പാദന ശേഷി 12 ദശലക്ഷം ബാരലായി നിലനിര്‍ത്താനാകുമെന്നും കണക്കാക്കുന്നു.
ലോകത്തെ ഏറ്റവും വലിയ മണല്‍ മരുഭൂമിയായ ഖൂബുല്‍ ഖാലിയുടെ വടക്കേയറ്റത്ത് തീര്‍ത്തും ഒറ്റപ്പെട്ട പ്രദേശത്താണ് ശൈബ. 1990 ലാണ് ഇവിടെ നിന്ന് ഉല്‍പാദനം തുടങ്ങിയത്. ശൈബയില്‍ നിന്ന് അബ്ഖൈഖിലേക്കുള്ള എണ്ണ പൈപ്പ്ലൈനിന് 638 കിലോമീറ്ററാണ് നീളം. കഴിഞ്ഞ വര്‍ഷമാണ് ഇവിടെ വികസന പദ്ധതി ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.