റിയാദ്: പൗരന്മാരുടെ പുരോഗതിക്കും ഉന്നമനത്തിനും ഉതകുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കി വരുന്നതെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്. തിങ്കളാഴ്ച അവതരിപ്പിക്കപ്പെട്ട വിഷന്‍ 2030 അതിന്‍െറ ഭാഗമാണ്. തൊഴിലവസരം സൃഷ്ടിക്കുന്ന മുതല്‍മുടക്ക് സംരംഭങ്ങള്‍ക്ക് പുതിയ നയം വഴിതുറക്കും. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ പരസ്പരം കൈകോര്‍ത്തുകൊണ്ടാണ് ലക്ഷ്യത്തിലേക്ക് കുതിക്കേണ്ടതെന്നും തൊഴില്‍ മന്ത്രിയുമായും വിവിധ സമിതി സംഘങ്ങളുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം രാജാവ് പറഞ്ഞു. രണ്ടാം കിരീടാവകാശിയും സാമ്പത്തിക നയ പരിഷ്കരണ സമിതി അധ്യക്ഷനുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അവതരിപ്പിച്ച വിഷന്‍ 2030 ന്‍െറ പശ്ചാത്തലത്തിലായിരുന്നു തലസ്ഥാനത്തെ അല്‍ യമാമ കൊട്ടാരത്തിലെ കൂടിക്കാഴ്ച.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തൊഴില്‍ പരിശീലനം നല്‍കാനും നിരവധി സംരംഭങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
തൊഴില്‍ മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് (ഹദഫ്), തൊഴിലധിഷ്ഠിത വിദ്യഭ്യാസ പരിശീലന കേന്ദ്രം എന്നിവ ഇതിന്‍െറ ഭാഗമാണ്. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ തൊഴില്‍ രംഗത്ത് കഴിവുതെളിയിക്കുകയും അതിന്‍െറ പേരില്‍ അംഗീകാരങ്ങളും പുരസ്കാരങ്ങളും നേടുകയും ചെയ്ത നിരവധി യുവാക്കള്‍ നമുക്കിടയിലുണ്ട്. ഈ പ്രയാണം നിര്‍ബാധം തുടരേണ്ടതുണ്ടെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.
വിഷന്‍ 2030ന് അംഗീകാരം നല്‍കിയതിന് തൊഴില്‍ മന്ത്രി ഡോ. മുഫ്രിജ് അല്‍ഹഖബാനി സല്‍മാന്‍ രാജാവിന് നന്ദി അറിയിച്ചു.
രാജ്യത്തെ യുവാക്കളും തൊഴിലന്വേഷകരും ഏറെ പ്രതീക്ഷയോടെയാണ് പുതിയ പദ്ധതിയെ നോക്കിക്കാണുന്നത്. തൊഴിലാളി, തൊഴിലുടമ, സര്‍ക്കാര്‍ എന്നീ മൂന്ന് തലത്തിലുമുള്ള സഹകരണവും വികാസവുമാണ് തൊഴില്‍ മന്ത്രാലയം ലക്ഷ്യമാക്കുന്നത്.
സ്വകാര്യ മേഖലയുടെ സഹകരണത്തോടെ തൊഴില്‍ വിപണി സജീവമാക്കാനും മന്ത്രാലയും ശ്രമം തുടരുമെന്നും മന്ത്രി പറഞ്ഞു. വാണിജ്യ, വ്യവസായ, കാര്‍ഷിക, സാങ്കേതിക, സേവന രംഗത്ത് സ്വദേശികളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കുമെന്ന് തൊഴില്‍ സമിതി മേധാവി നിദാല്‍ മുഹമ്മദ് റിദ്വാന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.