Posted On
date_range Updated On
date_range റിയാദില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി; വ്യാപക അന്വേഷണം
റിയാദ്: തലസ്ഥാന നഗരിയില്‍ നിന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. സംഭവത്തിന്‍െറ വിവരം പുറത്തായതിന് പിന്നാലെ പൊലീസ് നാടിളക്കിയുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം കിഴക്കന്‍ റിയാദിലെ നസീം ഡിസ്ട്രിക്റ്റിലാണ് സംഭവം. സല്‍മ ദഖീലുല്ല മുതൈരി എന്ന 13 കാരിയെയാണ് കാണാതായത്. വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പെട്ടന്ന് കാണാതാകുകയായിരുന്നു. വീട്ടുകാര്‍ പരിസരത്തെങ്ങും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പെണ്‍കുട്ടിക്ക് കുടുംബ പ്രശ്നങ്ങളോ മാനസിക ബുദ്ധിമുട്ടുകളോ ഉണ്ടായിരുന്നില്ളെന്ന് വീട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.