വികലാംഗര്‍ക്ക്  പാസ്പോര്‍ട്ട് സേവനം വേഗം ലഭ്യമാക്കാന്‍ പ്രത്യേക കൗണ്ടര്‍

ജിദ്ദ: വികലാംഗരായ സ്വദേശികളും വിദേശികളുമായ ആളുകള്‍ക്ക് പാസ്പോര്‍ട്ട് സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ പ്രത്യേക കൗണ്ടറുകള്‍ ഒരുക്കുന്നു. വാഹനങ്ങളില്‍ നിന്ന് ഇറങ്ങാതെ ജനല്‍ കൗണ്ടറുകളിലൂടെ അപേക്ഷകള്‍ സ്വീകരിച്ച് നടപടികള്‍ പൂര്‍ത്തിയാക്കുന്ന സംവിധാനമാണ് മക്ക മേഖല പാസ്പോര്‍ട്ട് വിഭാഗം ഒരുക്കുന്നത്. വികലാംഗര്‍ക്ക് ജനല്‍ വഴിയുള്ള പുതിയ സേവനം പരീക്ഷണമെന്നോണം ആദ്യം ജിദ്ദയിലാണ് നടപ്പിലാക്കുന്നതെന്ന് മക്ക മേഖല പാസ്പോര്‍ട്ട് മേധാവി കേണല്‍ ഖലഫുല്ലാഹ് അല്‍തുവൈറഖി പറഞ്ഞു. മറ്റ് ഭാഗങ്ങളിലെ പാസ്പോര്‍ട്ട് ഓഫീസുകളിലും ഇതുടനെ നടപ്പിലാക്കും. അപേക്ഷകള്‍ വാങ്ങാനും തിരിച്ചേല്‍പിക്കാനും പ്രത്യേക ഉദ്യോഗസ്ഥര്‍ രംഗത്തുണ്ടാകും. വികലാംഗര്‍ക്കുള്ള സേവനങ്ങള്‍ വേഗത്തിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും പാസ്പോര്‍ട്ട് മേധാവി പറഞ്ഞു.   

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.