റിയാദ്: വിദ്യാര്‍ഥിനിയെ ആക്രമിച്ച മൂന്നു കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. കിഴക്കന്‍ മേഖലയിലെ അല്‍ അഹ്സയിലാണ് സംഭവം. ആക്രമണത്തിന്‍െറ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് പൊലീസ് മൂവരെയും ഉടനടി പിടികൂടിയത്.
സ്കൂള്‍ കഴിഞ്ഞ് വരികയായിരുന്ന പെണ്‍കുട്ടികള്‍ക്ക് അടുത്ത് കാര്‍ നിര്‍ത്തിയിറങ്ങിയ പ്രതികള്‍ ഒരാള്‍ക്ക് നേരെ എന്തോ എറിയുകയായിരുന്നു. പ്രതികരിച്ച പെണ്‍കുട്ടിയെ ഇവര്‍ ആക്രമിച്ചു. ആക്രമണത്തെ തുടര്‍ന്ന് പെണ്‍കുട്ടി നിലത്തുവീണു. തുടര്‍ന്ന് പ്രതികള്‍ കാറില്‍ കയറി രക്ഷപ്പെട്ടു.
പിന്നാലെ ഓണ്‍ലൈനില്‍ പ്രചരിച്ച വീഡിയോ പരിശോധിച്ച പൊലീസ് കുറ്റവാളികളെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. 15, 16, 18 വയസുകാരാണ് പ്രതികള്‍. പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേരെ ജൂവനൈല്‍ കെയര്‍ ഹോമിന് കൈമാറിയതായി കിഴക്കന്‍ പ്രവിശ്യ പൊലീസ് വക്താവ് കേണല്‍ സിയാദ് അല്‍ റഖീതി അറിയിച്ചു. 18 കാരനെ തുടരന്വേഷണത്തിന് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.