റമദാനില്‍ സേവനത്തിന് 10,000 പേര്‍ താല്‍കാലിക മത്വാഫിന്‍െറ ഒന്നാംനില ഉന്തുവണ്ടികള്‍ക്ക് 

ജിദ്ദ: മക്ക ഹറമിലത്തെുന്നവര്‍ സുരക്ഷ ഉദ്യോഗസ്ഥരും തൊഴിലാളികളുമായി സഹകരിക്കണമെന്ന് ഹറം സുരക്ഷ സേന. ഹറമിനകത്തും പുറത്തും വിവിധ വികസന പദ്ധതികള്‍ നടന്നുവരുന്ന സാഹചര്യം കണക്കിലെടുത്താണിത്. താല്‍കാലിക മത്വാഫ് പൊളിച്ചുനീക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് ഉംറകര്‍മങ്ങള്‍ സുഗമമായി നിര്‍വഹിക്കുന്നതിനും അവരുടെ സുരക്ഷക്കും ആവശ്യമായ മുന്‍കരുതലെടുത്തിട്ടുണ്ട്. മുഴുസമയനിരീക്ഷണത്തിലാണ് മത്വാഫ്. നിറഞ്ഞുകവിയാതിരിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. മത്വാഫിലെ തിരക്ക് കുറക്കാന്‍ തീര്‍ഥാടകരെ ഗ്രൗണ്ട് നിലയിലേക്ക് തിരിച്ചുവിടുന്നുമുണ്ട്. താല്‍കാലിക മത്വാഫ് പൊളിക്കുന്നതിനാല്‍ ഒന്നാംനില ഉന്തുവണ്ടികളില്‍ ത്വവാഫ് ചെയ്യുന്നവര്‍ക്കായി നിശ്ചയിച്ചിട്ടുണ്ട്. ശുബൈക്ക ഭാഗത്തെ പാലം വഴി ഈ നിലയിലേക്ക് പ്രവേശിക്കാം. ഹറമിന്‍െറ വിവിധ ഭാഗങ്ങളില്‍ നിര്‍മാണജോലികള്‍ നടക്കുന്നതിനാല്‍ ഹജ്ജ് ഉംറ സുരക്ഷ സേന ഉപമേധാവി കേണല്‍ സഊദ് അല്‍ഖുലൈവിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ മുഴുസമയം സുരക്ഷാ നിരീക്ഷണം നടക്കുന്നുണ്ടെന്നും ഹറം സുരക്ഷ സേന വ്യക്തമാക്കി.അതേസമയം, വരുന്ന റമദാനില്‍ ഹറമുകളില്‍ സേവനത്തിന് 10,000ത്തിലധികമാളുകളെ ഒരുക്കുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. അജിയാദ് മകാരിം ഹോട്ടലില്‍ ഇരുഹറം കാര്യാലയത്തില്‍ നിന്ന് വിരമിച്ച സ്ത്രീകളും പുരുഷന്മാരുമായ ജോലിക്കാരെ ആദരിക്കുന്ന വാര്‍ഷിക ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുഹറമുകളിലെ പദ്ധതികള്‍ പുരോഗമിക്കുകയാണ്. ഒരിക്കലും അതിന് തടസ്സമുണ്ടായിട്ടില്ല. താല്‍കാലിക മത്വാഫ് പൊളിക്കുന്ന ജോലികള്‍ റമദാന് മുമ്പ് പൂര്‍ത്തിയാകും. ഇതോടെ 1,07,000 പേര്‍ക്ക് മണിക്കൂറില്‍ ത്വവാഫ് ചെയ്യാന്‍ സാധിക്കും. കിങ് അബ്ദുല്‍ അസീസ് ഗേറ്റിന്‍െറ ഭാഗത്തെ വികസന നിര്‍മാണ ജോലികളും റമദാനോടെ പൂര്‍ത്തിയാകും.  ചടങ്ങില്‍ മസ്ജിദുല്‍ഹറാം കാര്യാലയ ഉപമേധാവി ഡോ. മുഹമ്മദ് ബിന്‍ നാസ്വിര്‍ അല്‍ഖുസൈം, കഅ്ബയുടെ താക്കോല്‍ സൂക്ഷിപ്പുകാരന്‍ സ്വലിഹ് ബിന്‍ സൈനുല്‍ ആബിദീന്‍ അല്‍ശൈബി തുടങ്ങിയവര്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.